KeralaLatest NewsNews

ദളിത് പെണ്‍കുട്ടികളുടേത് ആത്മഹത്യയല്ല, സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകം: എം.ടി രമേശ്

തിരുവനന്തപുരം•വാളയാറില്‍ നടന്നത് ദളിത് പെണ്‍കുട്ടികളുടെ ആത്മഹത്യയല്ല, മറിച്ച് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ട സ്ഥിതിയ്ക്ക് കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണ്. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേരളപിറവി ദിനമായ നാളെ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറുവരെയാണ് ഉപവാസം. കുമ്മനം രാജശേഖരനൊപ്പം ബിജെപി സംസ്ഥാന നേതാക്കളും സാംസ്‌കാരിക നായകന്മാരും പങ്കെടുക്കും.

കേസിലെ സിപിഎം ഇടപെടല്‍ അടക്കം പലതും പുറത്തുവരാനുള്ളതുകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. കേസില്‍ പോലീസും സര്‍ക്കാരും ഒത്തുകളിക്കുകയാണ്. കേസ് എങ്ങനെ അട്ടിമറിക്കാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ശക്തമായ പ്രക്ഷോഭങ്ങള്‍ വരും ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുമെന്നും എം.ടി രമേശ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button