മുംബൈ•ദേവേന്ദ്ര ഫഡ്നാവിസിനെ ബി.ജെ.പി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
തർക്കങ്ങൾ ഒഴിഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തേക്കും. ഫഡ്നാവിസ് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ശിവസേനയുമായുള്ള വാക്പോരുകള്ക്കിടെയാണ് സത്യപ്രതിജ്ഞക്കൊരുങ്ങുന്നത്. ശിവസേന ബിജെപിക്കൊപ്പം സര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കാളിയാവുമെന്ന പ്രതീക്ഷയാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്നത്.
അതേ സമയം ശിവസേനയുടെ പ്രശ്നങ്ങള്‍ ശമിക്കുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാണെന്നും ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ബിജെപിക്ക് സ്വാതന്ത്രരുടെ പിന്തുണയോടെ അധികാരത്തിൽ ഏറാൻ കഴിയുമെന്നാണ് സൂചന. കൂടാതെ ശിവസേനയിലെ പുതിയ എംഎൽഎമാർ ബിജെപിയെ പിന്തുണക്കുന്നവർ ആണ്.
Post Your Comments