വാളയാർ അട്ടപ്പള്ളത്ത് ദുരൂഹ സാഹചര്യത്തിൽ രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്യാനിടയായ കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് വേണ്ടി ഹാജരായ തന്നെ ആര്‍.എസ്.എസുകാരനാക്കിയ മുന്‍ എം.പി എം.ബി രാജേഷിന് മറുപടിയുമായി അഭിഭാഷകന്‍ രഞ്ജിത് കൃഷ്ണ.
വാളയാർ കേസിൽ തന്റെ രാഷ്ട്രീയം എന്തെന്ന് ആരോപിക്കാനെങ്കിലും വാ തുറന്നല്ലോ എന്നതിൽ തനിക്കും പൊതു സമൂഹത്തിനും സന്തോഷമുണ്ടെന്ന് രഞ്ജിത്ത് കൃഷ്ണ പറഞ്ഞു. താന്‍ പഴയ എസ്.എഫ്.ഐക്കാരന്‍ ആണെന്നും രാഷ്ട്രീയം എന്തെന്ന് അറിയണമെങ്കിൽ 1997 – 1999 കാലത്തെ വിക്ടോറിയ കോളേജിലെ SFI യൂണിറ്റ് കമ്മറ്റി ഒന്ന് പരിശോധിച്ചാൽ മതി.
പണ്ട് ശാഖയിൽ പോയിരുന്നവരാണ് ആര്‍.എസ്.എസ്.പിന്നീട് അത് രാഖി കെട്ടിയവർ എല്ലാവരുമായി.പിന്നെ ചന്ദനം തൊടുന്നവരും. ഇപ്പോ കേസുകളിൽ പാർട്ടിക്ക് താല്പര്യമില്ലാത്ത വിധി മര്യാദയ്ക്ക് കേസ് നടത്തി സമ്പാദിക്കുന്നവരെയും അങ്ങനെ മുദ്ര കുത്തുന്നുവെന്നും രഞ്ജിത്ത് ആരോപിച്ചു.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച വാളയാർ സംഭവത്തിൽ യഥാർത്ഥ കുറ്റക്കാർ നിയമത്തിന് മുന്നിൽ വരട്ടെ. പക്ഷെ ഡമ്മി പ്രതികൾ ആവരുത്.യഥാർത്ഥ കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവരാൻ ധാർമ്മിക ബോധമുള്ള ഒരു പൗരൻ എന്ന നിലയിൽ താൻ മുന്നിലുണ്ടാകുമെന്നും രഞ്ജിത്ത് വ്യക്തമാക്കുന്നു.
രഞ്ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വാളയാർ അട്ടപ്പള്ളത്ത് ദുരൂഹ സാഹചര്യത്തിൽ രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്യാനിടയായ കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് വേണ്ടി ഹാജരായ എന്നെ RSS ആക്കി ക്കൊണ്ട് മുൻ എംപി എം ബി രാജേഷ് നടത്തിയ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധയിൽ പെടുകയുണ്ടായി
വാളയാർ കേസിൽ എന്റെ രാഷ്ട്രീയം എന്തെന്ന് ആരോപിക്കാനെങ്കിലും വാ തുറന്നല്ലോ എന്നതിൽ എനിക്കും പൊതു സമൂഹത്തിനും സന്തോഷം……
എന്റെ രാഷ്ടീയം ചികയുന്ന സമയം തന്നെ മുൻ എംപിയുടെ ഭാര്യയുടെ സഹോദരന് ഒപ്പം ഈ കേസിലെ നാലാം പ്രതി ചിരിച്ച് കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോ സാ മുഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ഇരുകാലിൽ മന്തുള്ളയാൾ അത് മണ്ണിൽ പൂഴ്ത്തി വച്ച് ഒരു കാലിൽ മന്തുള്ള ആളെ ചൂണ്ടി കളിയാക്കുന്നതാണ്………
എന്റെ രാഷ്ട്രീയം എന്നെന്ന് അറിയണമെങ്കിൽ 1997 – 1999 കാലത്തെ വിക്ടോറിയ കോളേജിലെ SFI യൂണിറ്റ് കമ്മറ്റി ഒന്ന് പരിശോധിച്ചാൽ മതി…….
അല്ലെങ്കിൽ 2000 – 2004 കാലഘട്ടത്തെ കോഴിക്കോട് ലോ കോളേജിലെ SFI യൂണിറ്റ് കമ്മറ്റികളും പരിശോധിക്കാം. KSU വിന്റെ സ്‌നേഹതീരമായിരുന്ന കോഴിക്കോട് ലോ കോളേജ് ഇന്നും ചുവന്നിരിക്കുന്നുവെങ്കിൽ അതിൽ ഞങ്ങളുയർത്തിയ പുതിയ മുദ്രാവാക്യങ്ങൾക്ക് പ്രധാന പങ്കാണ്. അത് അറിയണമെങ്കിൽ അന്നന്നെ ഏരിയ കമ്മറ്റിയിലെ SFI അംഗങ്ങളായ ഡയാന, ഭരദ്വാജ്, ഷിജോ,എം ബി ഫൈസൽ എന്നിവരോടെല്ലാം ഒന്ന് അന്വേഷിക്കണം………
പിന്നെ ഇലക്ഷൻ സമയത്ത് അഭിമാനപൂർവ്വം മുൻ എം.പി.മുന്നിൽ വയ്ക്കുന്ന ആ വാക്കുണ്ടല്ലോ……. അത് വെറും അലങ്കാരമല്ലെന്നും അതിനു പിന്നിൽ കാലങ്ങൾ നീണ്ട അധ്വാനവും അർപ്പണബോധവും വേണമെന്നത് ഒരു പെറ്റിക്കേസ് പോലും അടച്ചു പരിചയമില്ലാത്ത ആളുകൾക്ക് മനസ്സിലാവില്ലെന്നും അറിയാമല്ലൊ……..
പണ്ട് ശാഖയിൽ പോയിരുന്നവരാണ് RSS…. പിന്നീട് അത് രാഖി കെട്ടിയവർ എല്ലാവരുമായി…… പിന്നെ ചന്ദനം തൊടുന്നവരും ……. ഇപ്പോ കേസുകളിൽ പാർട്ടിക്ക് താല്പര്യമില്ലാത്ത വിധി മര്യാദയ്ക്ക് കേസ് നടത്തി സമ്പാദിക്കുന്നവരെയും അങ്ങനെ മുദ്ര കുത്തുന്നു…….
കേസ് പഠിച്ച് ന്യൂനതകൾ മനസ്സിലാക്കി കൃത്യമായി ക്രോസ് വിസ്താരം ചെയ്ത് വാദം നടത്തി ഇവരല്ല പ്രതികൾ എന്ന് കോടതിയെ ബോധ്യപ്പെടുത്താൻ ഉള്ള പ്രയാസം എന്റെ സുഹൃത്തുക്കൾ അഭിഭാഷകർക്ക് അറിയാവുന്നതാണ്……
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച വാളയാർ സംഭവത്തിൽ യഥാർത്ഥ കുറ്റക്കാർ നിയമത്തിന് മുന്നിൽ വരട്ടെ……. പക്ഷെ ഡമ്മി പ്രതികൾ ആവരുത്…… യഥാർത്ഥ കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവരാൻ ധാർമ്മിക ബോധമുള്ള ഒരു പൗരൻ എന്ന നിലയിൽ ഞാൻ മുന്നിലുണ്ടാകും.,,,,,,
Post Your Comments