Latest NewsKeralaNews

വാളയാര്‍ സംഭവത്തില്‍ സര്‍ക്കാറില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി : കേസിനെ കുറിച്ച് ഭാഗ്യലക്ഷ്മി പറയുന്നതിങ്ങനെ

കൊച്ചി: വാളയാര്‍ സംഭവത്തില്‍ സര്‍ക്കാറില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി . വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിയില്‍ കേരള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെ ഭാഗ്യലക്ഷ്മിയുടെ പ്രസ്താവനയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. വാളയാര്‍ കേസില്‍ പിണറായി വിജയനെന്ന മുഖ്യമന്ത്രിയില്‍ തന്നെയാണ് പ്രതീക്ഷയെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

Read Also : വാളയാര്‍ കേസ് : പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് വന്‍ വീഴ്ച : സിപിഐയിലെ മുതിര്‍ന്ന വനിതാ നേതാവ് ആനി രാജ

ഈ സര്‍ക്കാരില്‍ തന്നെയാണ് വിശ്വസിക്കുന്നത്. മഹിജയെന്ന അമ്മയെ വച്ച് നാടകം കളിച്ചവരോടും കെവിന്‍ കേസില്‍ വാര്‍ത്തകള്‍ വളച്ചൊടിച്ചവരോടും തന്നെയാണ് പറയുന്നത്. വാളയാറിലെ കുരുന്നുകള്‍ക്ക് നീതി ലഭിച്ചിരിക്കുമെന്ന് ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പ്രതികളെ വെറുതെ വിട്ടതിന് പിന്നാലെ സര്‍ക്കാര്‍ ശിശുക്ഷേമസമിതി ചെയര്‍മാനെ മാറ്റി. കേസ് അപ്പീലിന് പോകും. ഇനി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും പുനരന്വേഷണവും കൂടി വേണമെന്നും മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മി കുറിപ്പില്‍ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button