മുംബൈ: മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ നിലപാട് തള്ളി ബിജെപി. ശിവസേനയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് വ്യക്തമാക്കി ഇതേക്കുറിച്ച് അമിത് ഷാ തന്നോടു സംസാരിച്ചുവെന്നും ഫഡ്‌നവിസ് പറഞ്ഞു.ബുധനാഴ്ച ബിജെപി നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് നേതാവിനെ തിരഞ്ഞെടുക്കുമെന്നും, മുഖ്യമന്ത്രി ആരാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്യമായി പറഞ്ഞിട്ടുള്ള സാഹചര്യത്തില്‍ യോഗം വെറും ഔപചാരികം മാത്രമായിരിക്കുമെന്നും ഫഡ്‌നവിസ് പറഞ്ഞു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട 45 ശിവസേനാ എംഎല്‍എമാര്‍ ബിജെപിക്കൊപ്പം സര്‍ക്കാര്‍ രൂപീകരിക്കാന്‍ താല്‍പര്യമുള്ളവരാണെന്നു ബിജെപി എംപി സഞ്ജയ് കാക്കഡെ വ്യക്തമാക്കി. ഇതോടെ ശിവസേനയിൽ പിളർപ്പുണ്ടെന്നാണ് സൂചന.നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 105 സീറ്റും സേന 56 സീറ്റുമാണു നേടിയത്. കഴിഞ്ഞ സര്‍ക്കാരിലും സമാനമായ സാഹചര്യമാണ് ശിവസേന നേരിട്ടത്. എന്‍ഡിഎ വിട്ടാല്‍ സ്വന്തം അസ്ഥിത്വം തകരുമെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. ഇത്തവണയും അത് തന്നെയാണ് മഹാരാഷ്ട്രയിലെ അവസ്ഥ. ശിവസേന പിന്തുണ തേടി ഉള്ള മാനം കളയേണ്ട എന്നാണ് ശരത് പവാറിന്റെ തീരുമാനം .
മഹാരാഷ്ട്രയില്‍ ഭരണം പിടിക്കാനുള്ള നീക്കം നടത്തി പരിഹാസ്യരാകാതെ കാത്തിരിക്കാനാണ് ശരത് പവാറിന്റെ നിര്‍ദ്ദേശം. ശിവസേനയെ കൂടെ കൂട്ടി ഭരണം പിടിക്കാനുള്ള നീക്കം കോണ്‍ഗ്രസും നടത്തിയിരുന്നു. എന്നാല്‍ എന്‍സിപി ഇതിന് എതിരാണ്. എന്നാല്‍ അങ്ങനെയൊരു നീക്കത്തിനും ശിവസേനയ്ക്ക് കരുത്തില്ലെന്നാണ് ബിജെപി നിലപാട്. എന്‍ഡിഎ വിട്ട് പോകാന്‍ ശിവസേനയ്ക്ക് കഴിയില്ലെന്നും അവര്‍ കണക്ക് കൂട്ടുന്നു.സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അഭിപ്രായ സമന്വയത്തിലെത്താന്‍ ബിജെപിക്കും ശിവസേനയ്ക്കും കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഫഡ്‌നാവിസ് നിലപാട് കടുപ്പിച്ചത്.
Post Your Comments