മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ലെന്ന് വ്യക്തമാക്കി ദേവേന്ദ്ര ഫഡ്‌നാവിസ്. അടുത്ത അഞ്ച് വര്‍ഷവും താന്‍ തന്നെയായിരിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി. ആദ്യത്തെ രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്നോ, തുല്യ അനുപാതത്തില്‍ സ്ഥാനങ്ങള്‍ നല്‍കാമെന്നോ ശിവസേനയുമായി യാതൊരു ധാരണയും ഇല്ലെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ ബി.ജെ.പി തന്നെ സര്‍ക്കാര്‍ രൂപീകരിക്കും. അടുത്ത അഞ്ച് വര്‍ഷവും ഞാന്‍ തന്നെയായിരിക്കും മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട – ഫഡ്‌നാവിസ് പറഞ്ഞു.
ഔദ്യോഗിക വസതിയായ വര്‍ഷയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഫഡ്‌നാവിസ്.തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരണം വൈകുന്നതിനിടെയാണ് ഫഡ്‌നാവിസ് നിലപാട് വ്യക്തമാക്കിയത്.സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇതുവരെ സമവായത്തില്‍ എത്തിയിട്ടില്ല. തര്‍ക്കം തുടരുന്നതിനിടെ ശിവസേന, ബി.ജെ.പി നേതൃത്വങ്ങള്‍ പ്രത്യേകം ഗവര്‍ണറെ കണ്ടിരുന്നു. ബുധനാഴ്ച ബി.ജെ.പി നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് നേതാവിനെ തിരഞ്ഞെടുക്കുമെന്ന് ഫഡ്‌നാവിസ് അറിയിച്ചു.
പ്രധാനമന്ത്രി മോദി നേരത്തെ തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിരുന്നു. ഔപചാരികതയുടെ പേരില്‍ മാത്രമാണ് യോഗം ചേരുന്നതെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി. ബി.ജെ.പി സര്‍ക്കാരിനെ ഫഡ്‌നാവിസ് തന്നെ നയിക്കുമെന്ന് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ വ്യക്തമാക്കിയിരുന്നു.ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയെ ആദ്യത്തെ രണ്ടര വര്‍ഷം മുഖയമന്ത്രിയാക്കാനുള്ള നീക്കങ്ങളാണ് ശിവസേന നടത്തുന്നത്.
കൂടാതെ വകുപ്പ് വിഭജനത്തിലും തുല്യ പങ്കാളിത്തം വേണമെന്ന് ശിവസേന വാദിക്കുന്നു.2014ല്‍ 63 സീറ്റ് ഉണ്ടായിരുന്ന ശിവസേന 56 സീറ്റിലേക്ക് ചുരുങ്ങി. 122 സീറ്റ് ഉണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ 105 സീറ്റുകളാണ് ലഭിച്ചത്. അതെ സമയം ബിജെപിക്ക് സ്വതന്ത്ര എംഎൽഎ മാരുടെ പിന്തുണയോടെ മഹാരാഷ്ട്രയിൽ മന്ത്രിസഭ ഉണ്ടാക്കാനാവുമെന്നാണ് റിപ്പോർട്ട്.
Post Your Comments