പാലക്കാട്: വാളയാര്‍ കേസില്‍ പൊലീസ് അപ്പീല്‍ നല്‍കുന്നതിനെ കുറിച്ച് പ്രതികരണവുമായി കുട്ടികളുടെ അമ്മ . എന്നാല്‍, ഇനിയൊരു പോലീസന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. മൂത്ത പെണ്‍കുട്ടിയെ പ്രതികളിലൊരാള്‍ പീഡിപ്പിക്കുന്നത് താനും ഭര്‍ത്താവും നേരില്‍ക്കണ്ടിരുന്നു. ഈവിവരം അന്വേഷണസംഘത്തിന് മുന്നിലും കോടതിയിലും പറഞ്ഞിട്ടും നീതികിട്ടിയില്ല. പ്രതികള്‍ക്ക് സി.പി.എം. ബന്ധമുണ്ടെന്നും ഇവര്‍ ആരോപിച്ചു.
Read More : വാളയാര്‍ കേസ് : പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് വന്‍ വീഴ്ച : സിപിഐയിലെ മുതിര്‍ന്ന വനിതാ നേതാവ് ആനി രാജ
പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരേ പോലീസ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചതിനെതിരെയായിരുന്നു മരിച്ച പെണ്‍കുട്ടികളുടെ അമ്മയുടെ പ്രതികരണം.
സി.പി.എം. ജില്ലാനേതൃത്വം കുട്ടികളുടെ മരണം സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ടു. പ്രതികളെ വെറുതെവിടാനുള്ള വിധിയുണ്ടായത് പ്രോസിക്യൂഷന്റെ വീഴ്ചയാണോ അതോ അന്വേഷണത്തിലെ വീഴ്ചയാണോ എന്ന് പരിശോധിക്കണമെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലുണ്ടായതായി നേരത്തേതന്നെ ആരോപണമുയര്‍ന്നിരുന്നു. പ്രതികള്‍ക്കായി ആദ്യം കേസ് വാദിച്ച അഭിഭാഷകന്‍ പിന്നീട് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായതായി പരാതിയുയര്‍ന്നു. ഈ അഭിഭാഷകനുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് പിന്നീട് പ്രതികള്‍ക്കായി വാദിച്ചതും പ്രോസിക്യൂഷനുവേണ്ടി പലപ്പോഴും ഹാജരായതുമെന്ന ആക്ഷേപം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കയാണ്.
Post Your Comments