
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ഭീമമായ തട്ടിപ്പില്‍ എ.സി മൊയ്തീനെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍, സിപിഎം പറഞ്ഞത് കേന്ദ്രം വേട്ടയാടുന്നു എന്നാണ്. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്നും ഉന്നതരെ രക്ഷിക്കാന്‍ പാവങ്ങളെ ബലിയാടാക്കുകയാണെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.
‘പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തന്നെ സമ്മതിക്കുന്നു. സിപിഎമ്മിലെ മുതിര്‍ന്ന നേതാവിനെ രക്ഷിക്കാന്‍ ഭരണസമിതിയിലെ പാവപ്പെട്ടവരെ ബലിയാടാക്കുന്നുവെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗം തന്നെ വെളിപ്പെടുത്തി. പി.കെ ബിജുവിനെയും കൗണ്‍സിലര്‍മാരെയും രക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് പറഞ്ഞത് ബിജെപിക്കാരല്ല, പാര്‍ട്ടിയോട് കൂറുള്ള ഭരണസമിതി അംഗങ്ങളാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments