വാഷിങ്ടൺ: യു.എസ് ജനപ്രതിനിധി സഭയായ കോൺഗ്രസിലെ വനിതാ അംഗം രാജിവെച്ചു. ലൈംഗികാരോപണത്തെ തുടർന്ന് ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയും 32കാരിയുമായ കാത്തി ഹിൽ ആണ് കോൺഗ്രസ് എത്തിക്സ് കമ്മിറ്റിയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെ രാജി സമര്‍പ്പിച്ചത്. രാജ്യത്തിനും സമൂഹത്തിനും പ്രതിനിധി മണ്ഡലത്തിലും തന്‍റെ രാജി ഗുണം ചെയ്യുമെന്ന് കാത്തി ഹിൽ ട്വീറ്റ് ചെയ്തു. ഓഫീസ് സ്റ്റാഫുമായി വഴിവിട്ട ബന്ധമുണ്ടെന്നായിരുന്നു ആരോപണം. കാത്തി ഹില്ലും ഓഫീസ് സ്റ്റാഫും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഓഫീസ് സ്റ്റാഫുമായി അനുചിതബന്ധമുണ്ടെന്ന് അംഗീകരിച്ച കാത്തി, ലൈംഗിക ബന്ധമില്ലെന്ന് വ്യക്തമാക്കി. 2018 നവംബറിലാണ് കാത്തി ഹിൽ യു.എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
Post Your Comments