
ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ പിടിയിലായ മുന്‍ ധനമന്ത്രി പി ചിദംബരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഠിനമായ വയറുവേദനയും ബന്ധപ്പെട്ട അസുഖങ്ങളും മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് പത്രക്കുറിപ്പ്. കഠിനമായ അസ്വസ്ഥതയെ തുടര്‍ന്ന് ചിദംബരത്തെ കാലത്ത് ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റുകയായിരുന്നു.
Post Your Comments