KeralaLatest NewsNews

അദ്ദേഹം മുടക്കിയത് വൃക്കരോഗികളായ പാവപ്പെട്ടവര്‍ക്കുള്ള സഹായങ്ങൾ; കെടി ജലീലിനെതിരെ കൂടുതൽ ആരോപണങ്ങൾ

മലപ്പുറം: നിയമത്തിന്റെ പേരുപറഞ്ഞ് മന്ത്രി കെ ടി ജലീൽ വൃക്കരോഗമുള്ള പാവപ്പെട്ടവര്‍ക്കുള്ള സഹായങ്ങൾ മുടക്കിയതായി മലപ്പുറം ജില്ലാപഞ്ചായത്ത്. അദ്ദേഹം പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ മുന്‍മന്ത്രിമാര്‍ നല്‍കിയ ഉത്തരവുകള്‍ പുതുക്കിനല്‍കാതെ ഒരു വര്‍ഷം ജില്ലാപഞ്ചായത്തിന്റെ അപേക്ഷ പൂഴ്ത്തിവെച്ചുവെന്നും കിഡ്നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെ സമൂഹമാധ്യത്തില്‍ അവഹേളിക്കുകയും ചെയ്തുവെന്നുമാണ് ആരോപണം. 2007 മുതല്‍ നടന്നുകൊണ്ടിരിക്കുന്ന കിഡ്നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിമാരായ പാലോളി മുഹമ്മദ് കുട്ടി, ഡോ. എം.കെ. മുനീര്‍, മഞ്ഞളാംകുഴി അലി എന്നിവരൊന്നും കാണാത്ത ചട്ടലംഘനമാണ് ജലീൽ കണ്ടെത്തിയത്. ജില്ലാപഞ്ചായത്തിന് സൊസൈറ്റികള്‍ രൂപവത്കരിക്കാന്‍ പഞ്ചായത്ത് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച്‌ അധികാരമില്ലെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്.

Read also: ആവർത്തിച്ച് അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവും നടത്തുമ്പോഴും ന്യായീകരിച്ച് മന്ത്രി ജലീൽ

ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള സൊസൈറ്റി പിരിച്ചുവിടണമെന്നും ജില്ലയിലെ എല്ലാ താലൂക്കുകളിലും താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ച്‌ കിഡ്നി സൊസൈറ്റി രൂപവത്‌കരിക്കുമെന്നുമായിരുന്നു മന്ത്രി അന്ന് വ്യക്തമാക്കിയത്. എന്നാൽ ഇത് പറഞ്ഞിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. ജില്ലാപഞ്ചായത്തിന്റെ കിഡ്നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി പാലിയേറ്റീവ് സൊസൈറ്റികള്‍ മുഖേന മരുന്ന് നല്‍കിയിരുന്നത് നിലച്ചു. മന്ത്രി പ്രഖ്യാപിച്ച്‌ ബദല്‍സംവിധാനം ഒരിടത്തുപോലും തുടങ്ങുകയും ചെയ്തില്ലെന്നും പഞ്ചായത്ത് ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button