തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ വനിതാ കമ്മീഷന് ഇടപെടേണ്ട സാഹചര്യമില്ലെന്നു വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന്. പോക്സോ കേസുകളില്‍ വനിതാ കമ്മീഷന് ഇടപെടാറില്ലെന്നും സ്വമേധയാ പോലും കേസെടുക്കേണ്ട ആവശ്യമില്ലെന്നും ജോസഫൈന് പറഞ്ഞു.സംഭവം ഉണ്ടായപ്പോള്‍ സ്ഥലം സന്ദര്‍ശിക്കാന്‍ തനിക്കു സമയം ലഭിച്ചിരുന്നില്ല. പകരം കമ്മീഷന് അംഗം അവിടെ എത്തിയിരുന്നു. പ്രോസിക്യൂഷന് ഏതെങ്കിലും തരത്തില്‍ വീഴ്ചയുണ്ടെങ്കില്‍ അതു പരിശോധിക്കണമെന്നും ജോസഫൈന് ആവശ്യപ്പെട്ടു.
നമ്മുടെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചേ മതിയാവൂ : വാളയാർ കേസിൽ പ്രതിഷേധവുമായി നടി മായമേനോൻ
‘വാളയാര്‍ കേസില്‍ വനിതാ കമ്മീഷന് എന്തിന് ഇടപെടണം?. പോക്സോ കേസ് വനിതാ കമ്മിഷന് കൈകാര്യം ചെയ്യേണ്ടതല്ല. കമ്മീഷനു മേല്‍ കുതിരകയറിയിട്ടു കാര്യമില്ല. വിഷയങ്ങളില്‍ വനിതാ കമ്മീഷന് വൈകാരികമായി ഇടപെടില്ല. കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണം. ശിശു ക്ഷേമ സമിതി ചെയര്മാന് പ്രതികള്‍ക്കു വേണ്ടി ഹാജരായതു തെറ്റാണെന്നും’ ജോസഫൈന് പറഞ്ഞു.
Post Your Comments