ന്യൂഡല്‍ഹി: രാജ്യം ഏതാനും ദിവസങ്ങളായി ദീപാവലി ആഘോഷങ്ങളുടെ തിരക്കിലായിരുന്നു. എന്നാല്‍ നാം പടങ്ങള്‍ പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ആഘോഷങ്ങള്‍ നടത്തുമ്പോള്‍ നമ്മുടെ സുരക്ഷയ്ക്കായി അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈന്യത്തെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടോ. എന്നാല്‍ നാടും വീടും മറന്ന് രാജ്യത്തിന്റെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന സൈനികര്‍ക്ക് ആശംസയേകിയിരിക്കുകയാണ് ഒരു കൊച്ചു പെണ്‍കുട്ടി.
ഇന്ത്യ മുഴുവന്‍ ആഘോഷങ്ങളുടെ തിമിര്‍പ്പില്‍ മുഴുകിയപ്പോഴും, നാടും വീടും വിട്ടുവന്ന്, രാജ്യത്തിന്റെ നാനാഭാഗങ്ങളിലും സുരക്ഷ ഉറപ്പുവരുത്തി, അതിര്‍ത്തികളില്‍ ഉറക്കമിളച്ച് രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന ധീരസൈനികര്‍ക്ക് ഇത്തവണ ലഭിച്ച ആശംസാ സന്ദേശങ്ങളില്‍ ഇരട്ടി മധുരം നല്‍കുന്നൊരു ആശംസകൂടിയുണ്ടായിരുന്നു. ദില്ലി ചാന്ദ്‌നി ചൗക്ക് മെട്രോ സ്റ്റേഷനില്‍ കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന CISF ഭടനാണ് മാന്‍വിയെന്ന ഒരു കൊച്ചു പെണ്‍കുട്ടി ആശംസാ സന്ദേശം നല്‍കിയത്. എന്നാല്‍ അത് അദ്ദേഹത്തെ മാത്രമല്ല, ഇന്ത്യന്‍ പട്ടാളക്കാരെ മുഴുവന്‍ സന്തോഷിപ്പിച്ചു. തങ്ങളുടെ ഔദ്യോഗിക ഐഡിയില്‍ നിന്ന് CISF അധികൃതര്‍ ആ കുട്ടിയുടെ ആശംസാ കാര്‍ഡ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.
ALSO READ: ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഇന്ത്യന്‍ ദേശീയ ഗാനവുമായി ദുബായ് പോലീസ്; വീഡിയോ വൈറലാകുന്നു
A heartwarming gesture!
A little girl gave Happy #Diwali greeting card to CISF personnel securing Chandni Chowk Metro Station. She thanked all soldiers for serving the nation with dedication. #HappyDiwali #bonding pic.twitter.com/JuXPhFRj5T
— CISF (@CISFHQrs) October 28, 2019
സന്തോഷം നല്‍കുന്ന ഒരു പെരുമാറ്റം എന്നാണ് CISF ഈ ഗ്രീറ്റിങ്ങ് കാര്‍ഡിനെ വിശേഷിപ്പിച്ചത്. കാര്‍ഡുകൊടുത്ത ഭടനെ മാത്രമല്ല, നാട്ടില്‍ പലയിടങ്ങളിലായി നിയോഗിക്കപ്പെട്ട് വേണ്ടപ്പെട്ടവരില്‍ നിന്നും അകന്ന് നില്‍ക്കുന്ന എല്ലാ പട്ടാളക്കാര്‍ക്കും ആ കുട്ടി ആശംസകള്‍ നേര്‍ന്നു. ഒപ്പം തന്റെ നന്ദിയും.
‘ഡിയര്‍ പൊലീസ് ഓഫീസേഴ്സ് ആന്‍ഡ് ജവാന്‍സ്. നിങ്ങളുടെ ത്യാഗവും ധീരതയും ഞങ്ങളെ എല്ലാവരെയും പ്രചോദിപ്പിക്കുന്നുണ്ട്. നിങ്ങള്‍ ഒറ്റയ്ക്കാണ് എന്നൊരിക്കലും ധരിക്കരുതേ. ഈ രാജ്യം ഒന്നടങ്കം ഒറ്റമനസ്സോടെ നിങ്ങളുടെയും നിങ്ങള്‍ക്കും കുടുംബത്തിനും ഒപ്പമുണ്ട്. നിങ്ങളുടെ അര്‍പ്പണബോധത്തിനും രാജ്യത്തോടുള്ള കൂറിനും നന്ദി. നിങ്ങളില്‍ എനിക്ക് ഏറെ അഭിമാനമുണ്ട്. നിങ്ങള്‍ക്ക് സന്തോഷം നിറഞ്ഞ ഒരു ദീപാവലി ആശംസിക്കുന്നു. നിങ്ങള്‍ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു’ എന്നാണ് ആ പെണ്‍കുട്ടി കുറിച്ചത്.
Post Your Comments