കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് നാല് പേരുടെ രഹസ്യ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. ജോളിയുടെ രണ്ട് മക്കള്‍, ജോളി കൊലപ്പെടുത്തിയ സിലിയുടെ സഹോദരന്, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു എന്നിവരുടെ രഹസ്യ മൊഴികളാണ് മജിസ്ട്രേറ്റിന് മുന്നില്‍ എത്തിച്ച് എടുക്കുക. മരിച്ച സിലിയുടെ ആഭരണങ്ങള്‍ പണയം വെച്ചത് ജോണ്‍സണാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിക്കുമെന്നാണ് സൂചന.
Post Your Comments