തിരുവനന്തപുരം : സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍ മഴയ്ക്കു സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറായി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് കാരണം. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ രണ്ടു ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റന്നാളും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറായി രൂപപ്പെടുന്ന ന്യൂന മര്‍ദ മേഖല ലക്ഷദ്വീപ് ഭാഗത്തേക്കു നീങ്ങാന്‍ സാധ്യതയുണ്ട്. കേരളത്തില്‍നിന്നും കന്യാകുമാരി ഭാഗത്തുനിന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്നും ഇതിനകം കടലില്‍ പോയവര്‍ നാളെയ്ക്കകം തിരിച്ചുവരണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Also read : ക്യാര്‍ ചുഴലിക്കാറ്റ് തീവ്രമായി; വ്യാഴാഴ്ചവരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
Post Your Comments