KeralaLatest NewsIndia

കരമനയിലെ തുടര്‍മരണങ്ങള്‍‌; തെളിവുകളുടെ അഭാവത്തിൽ അന്വേഷണ സംഘത്തിന് പരിമിതികളേറെ

മരിക്കും മുമ്പ് തിരിഞ്ഞ് നോക്കാത്ത ബന്ധുക്കളാണ് ഇപ്പോള്‍ സ്വത്തിന് വേണ്ടി മരണത്തില്‍ സംശയം പ്രകടിപ്പിക്കുന്നതെന്നും രവീന്ദ്രന്‍ നായര്‍ പറയുന്നു.

തിരുവനന്തപുരം: കരമന ഉമാമന്ദിരത്തിലെ തുടര്‍മരണങ്ങളില്‍ അന്വേഷണത്തിനു പരിമിതികളേറെ. 1995 മുതലാണ് മരണങ്ങള്‍ നടന്നിട്ടുള്ളത്. ഇതില്‍ ശാസ്ത്രീയത്തെളിവുകള്‍ ശേഖരിക്കുക ബുദ്ധിമുട്ടാണ്. മൃതദേഹങ്ങള്‍ ദഹിപ്പിച്ചതിനാല്‍ ശാസ്ത്രീയത്തെളിവുകള്‍ ലഭിക്കില്ല. കൂടാതെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണ കാരണത്തെ കുറിച്ച് വ്യക്തതയുമില്ല. ജയമാധന്‍നായരുടെ മരണത്തില്‍ മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നിട്ടുള്ളത്. മരണകാരണമായേക്കാവുന്ന മുറിവുകളോ ചതവുകളോ ഇതില്‍ കണ്ടെത്തിയിട്ടില്ല. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം മാത്രമാണ് ഇനി കിട്ടാനുള്ളത്.

ജയശ്രീയുടെ മരണത്തില്‍ ബന്ധുക്കള്‍ക്കൊപ്പം നാട്ടുകാരും സംശയം പ്രകടിപ്പിക്കുന്നെങ്കിലും തെളിവ് സമാഹരിക്കുക ബുദ്ധിമുട്ടാണ്. സംഭവസമയത്ത് ജീവിച്ചിരുന്നവരെല്ലാം മരിച്ചു. പഴയ കാര്യസ്ഥന്‍, മുന്‍കാലങ്ങളിലെ വീട്ടുജോലിക്കാര്‍, പുറംപണിക്കാര്‍ എന്നിവരാണ് വിവരങ്ങള്‍ തരാന്‍ കഴിയുന്നവര്‍. അവസാന അവകാശികളായ ജയപ്രകാശും ജയമാധവന്‍നായരും മരണപ്പെടുന്ന സമയത്ത് വീടുമായി സഹകരിച്ചിരുന്നത് വീട്ടുജോലിക്കാരി ലീലയും സുഹൃത്ത് രവീന്ദ്രന്‍നായരുമാണ്.

ഇവരില്‍നിന്ന്‌ ക്രൈംബ്രാഞ്ചിന്റെ ആദ്യ അന്വേഷണത്തില്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. അത് പോലെ തന്നെ ജയമാധവന്‍ നായര്‍ക്കു വീണു പരുക്കേറ്റതായി അയല്‍വാസികളെ വിവരം അറിയിച്ചിരുന്നില്ല. വളരെ അകലെ താമസിക്കുന്ന വീട്ടുജോലിക്കാരിയെയാണ് അറിയിച്ചത് എന്നും സംശയം ഉണര്‍ത്തുന്നത് ആണ്

രവീന്ദ്രന്‍ നായര്‍ എന്ന കാര്യസ്ഥന്‍ ജയമോഹനെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയിട്ടും അയല്‍ക്കാരെപ്പോലും അറിയിക്കാതെ മെഡിക്കല്‍ കോളേജിലേക്ക് ഓട്ടോറിക്ഷയില്‍ കൊണ്ടുപോവുകയായിരുന്നെന്നും ക്രൈംബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ടിലുണ്ട്.. അയല്‍വാസി തന്റെ ഓട്ടോറിക്ഷ പാര്‍ക്കു ചെയ്യുന്നത് കൂടത്തില്‍ തറവാട്ടിലാണ്. എങ്കിലും അകലെ താമസിക്കുന്ന വീട്ടുജോലിക്കാരി വന്നതിനു ശേഷം അവരാണ് സ്റ്റാന്‍ഡില്‍നിന്നു മറ്റൊരു ഓട്ടോ വിളിപ്പിച്ച്‌ ജയമാധവന്‍ നായരെ ആശുപത്രിയില്‍ കൊണ്ടുപോയത്. 2017 ഏപ്രിലില്‍ ജയമാധവന്‍നായര്‍ മരിച്ചശേഷം വീട് പൂട്ടിയിട്ടിരിക്കുകയാണ്.

കരമനയിലെ കൂട്ട മരണം: വി​ല്‍​പ്പ​ത്രവും പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടും പു​​റ​ത്ത്

ഇപ്പോള്‍ നാശോന്മുഖമായ അവസ്ഥയിലാണ്. മൂന്നുവശവും ഭിത്തിഅലമാരകളില്‍ അടുക്കിവച്ചിരുന്ന പുസ്തകങ്ങള്‍ക്കും കോടതി കേസ് രേഖകള്‍ക്കും നടുവില്‍ പലകക്കട്ടിലിലായിരുന്നു ജയമാധവന്‍നായര്‍ കിടന്നിരുന്നത്. ഈ മുറിയിലെ വസ്തുക്കള്‍ ഇപ്പോള്‍ ജീര്‍ണിച്ച അവസ്ഥയിലാണ്. വീടും നാശോന്മുഖമായി. വസ്തു ഇടപാടുകള്‍ സംബന്ധിച്ചുള്ള രേഖകളാണ് അന്വേഷണസംഘത്തിനു വേഗത്തില്‍ സമാഹരിക്കാന്‍ കഴിയുക. തുടര്‍മരണങ്ങളില്‍ സംശയം ഉന്നയിച്ചെങ്കിലും വൈകിയത് അന്വേഷണത്തെ ബാധിക്കാനിടയുണ്ട്.ജയമാധവന്‍നായരുടെ മരിച്ചതിനുശേഷം രവീന്ദ്രന്‍ നായര്‍ രണ്ടു പേര്‍ക്കായി 25 ലക്ഷം രൂപ, 5 ലക്ഷം രൂപ വീതം കൈമാറിയതും സംശയാസ്പദം ആണ്

ജയമാധവന്‍ നായരുടെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ പറഞ്ഞത്. മരിക്കും മുമ്ബ് തിരിഞ്ഞ് നോക്കാത്ത ബന്ധുക്കളാണ് ഇപ്പോള്‍ സ്വത്തിന് വേണ്ടി മരണത്തില്‍ സംശയം പ്രകടിപ്പിക്കുന്നതെന്നും രവീന്ദ്രന്‍ നായര്‍ പറയുന്നു. . ജയപ്രകാശ് മരിച്ചപ്പോള്‍ താനും ജയമാധവനും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. അസുഖമായി കിടക്കുന്ന കാര്യം അടുത്ത വീട്ടില്‍ ഉള്ളവരെ അറിയിച്ചിരുന്നു. അതേസമയം, ജയമാധവന്‍ നായരെ കാണാന്‍ രാവിലെ എത്തിയപ്പോഴാണ് അയാള്‍ വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും രവീന്ദ്രന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

2016 ഫെബ്രുവരി 15നു തയ്യാറാക്കിയ വില്‍പത്രം റജിസ്റ്റര്‍ ചെയ്തിട്ടില്ല. . നോട്ടറി മുഖേനയാണ് നല്‍കിയിരിക്കുന്നത് .. പിന്നീട് ഇതു മണക്കാട് വില്ലേജ് ഓഫിസില്‍ നല്‍കി ഭൂമി പോക്കുവരവ് ചെയ്യാന്‍ ശ്രമം നടത്തിയിട്ടുണ്ട്.ഈ വില്‍പത്രത്തില്‍ സാക്ഷിയായി ഒപ്പിട്ടിരിക്കുന്ന വീട്ടുജോലിക്കാരിക്ക് എഴുത്തും വായനയും അറിയില്ല. ഇതിനു ശേഷം ഏപ്രിലില്‍ ആണ് ജയമാധവന്‍ നായര്‍ മരിക്കുന്നത് . പിന്നീടു കാര്യസ്ഥനും മറ്റു ബന്ധുക്കളും ഒരു സിവില്‍ കേസ് നടത്തി ഒത്തുതീര്‍പ്പെന്ന പേരില്‍ ഭൂമി തട്ടിയെടുത്തതായും റിപ്പോ‍ര്‍ട്ടിലുണ്ട്.

കൂടത്തില്‍ തറവാട്ടിലെ അവസാനം മരിച്ച, അവിവാഹിതരായ രണ്ട് അംഗങ്ങളായ ജയപ്രകാശിന്‍റെയും ജയമാധവന്‍റെയും മരണത്തിലാണ് ഇപ്പോള്‍ ബന്ധുക്കളും നാട്ടുകാരും പ്രധാനമായും സംശയം പ്രകടിപ്പിച്ചിരിക്കുന്നതും പരാതി നല്‍കിയിരിക്കുന്നതും. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പ്രത്യേകാന്വേഷണ സംഘം

shortlink

Related Articles

Post Your Comments

Related Articles


Back to top button