തിരുവനന്തപുരം കൂടത്തില്‍ ദുരൂഹ മരണങ്ങള്‍ നടന്ന വീടിനും ദുരൂഹതകള്‍ ഏറെ . തിരുവനന്തപുരം നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന
കരമന കാലടി കൂടത്തില്‍ എന്ന സമ്പന്ന കുടുംബത്തിന്റെ ‘ഉമാമന്ദിരം എന്ന ഈ വീടിപ്പോള്‍ എല്ലാവര്‍ക്കും ഭയം. വീട് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പ്രേതഭവനം പോലെയാണ് .ഏകദേശം 16 സെന്റ് സ്ഥലത്തുള്ള, ഓടിട്ട വീടിന്റെ മുന്‍ഭാഗം മാത്രമാണു അല്‍പമെങ്കിലും ഭേദപ്പെട്ട നിലയിലുള്ളത്. റോഡ് അരികിലാണു വീട്. തൊട്ടടുത്ത് ഒരു ഷോപ്പിങ് കോംപ്ലക്‌സും ആധുനിക രീതിയിലുള്ള വീടുകളുമൊക്കെയുള്ള നഗരമേഖലയാണിത്. വീടിന്റെ മേല്‍നോട്ടക്കാരന്‍ വല്ലപ്പോഴും വരും. സ്ഥിരമായി ഒരു ഓട്ടോറിക്ഷ രാത്രി ഇവിടെ നിര്‍ത്തിയിടാറുണ്ട്.
2017 വരെ ജയമാധവന്‍ നായര്‍ ഈ വീട്ടില്‍ താമസിച്ചിരുന്നുവെന്നു പ്രദേശവാസികള്‍ പറയുന്നുണ്ടെങ്കിലും വീടിന്റെ അവസ്ഥ കണ്ടാല്‍ അതു വിശ്വസിക്കുക പ്രയാസം. ജയമാധവന്‍ നായരുടെ താമസക്കാലത്ത് ഇടക്കാലത്ത് ഇവിടെ വൈദ്യുതി ഇല്ലായിരുന്നുവെന്നു പരിസരവാസികള്‍ പറയുന്നു. പക്ഷേ, ഇപ്പോള്‍ വൈദ്യുതി കണക്ഷന്‍ ഉണ്ട്.
50 വര്‍ഷത്തിലേറെ പഴക്കമുള്ള നാലുകെട്ട് മാതൃകയിലുള്ള വീട്ടില്‍ ഒട്ടേറെ മുറികളുണ്ട്. വീടിനു മുന്നില്‍ വച്ചിരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത കുടുബാംഗങ്ങളുണ്ട്. പിന്നെ തിരുവിതാംകൂര്‍ മുന്‍ മഹാരാജാവിന്റെയും റാണിയുടെയും ചിത്രങ്ങളും കാണാം. മുന്‍ മുഖ്യമന്ത്രി പട്ടം താണുപിള്ളയ്ക്ക് 1960ല്‍ നല്‍കിയ ഒരു യാത്രയപ്പിന്റെ ചിത്രവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
Post Your Comments