മുംബൈ: മഹാരാഷ്ട്ര തീരത്തോട് ചേര്‍ന്ന് അറബിക്കടലില്‍ രൂപം കൊണ്ട ക്യാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് റിപ്പോര്‍ട്ടുകള്‍.മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് ഇതേ തുടര്‍ന്ന് കനത്ത ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 29 ന് കിഴക്കന്‍-മധ്യ അറബിക്കടലിലും ഒക്ടോബര്‍ 28 മുതല്‍ 31 വരെ പടിഞ്ഞാറന്‍ മധ്യ അറബിക്കടലിലും മത്സ്യബന്ധനത്തിനായി പോകരുതെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ALSO READ: കൊടൈക്കനാലിലേക്ക് പോയ വിനോദ സഞ്ചാര സംഘത്തെ ആക്രമിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
#BREAKING – Force Thirteen’s satellite estimates have determined Kyarr has reached Category 5 intensity pic.twitter.com/UAbVwU8riY
— Force Thirteen (@ForceThirteen) October 27, 2019
ക്യാര്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ ദക്ഷിണ കൊങ്കണ്‍ മേഖലയിലെ രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളില്‍ അതിശക്തമായ മഴ പെയ്യുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് നാളെ വരെ മഹാരാഷ്ട്രയില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ട്.
ALSO READ:കുഴല്‍ക്കിണറിലകപ്പെട്ട രണ്ട് വയസ്സുകാരന്‍ സുജിത്തിനെ രക്ഷിക്കാന്‍ തുണിസഞ്ചി തുന്നി അമ്മ
എന്നാല്‍ ക്യാര്‍ ചുഴലിക്കാറ്റ് കേരളത്തിന് ഭീഷണിയാകില്ലെന്നാണ് വിവരം. ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തിലെ ചിലയിടങ്ങളില്‍ മഴ ലഭിക്കുമെങ്കിലും കേരളം ക്യാര്‍ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിലല്ല.
Post Your Comments