NewsKauthuka Kazhchakal

ഓടുന്ന ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കവേ ട്രാക്കിലേക്ക് വീണ യാത്രികന് രക്ഷയായത് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍; വീഡിയോ വൈറല്‍

കോയമ്പത്തൂര്‍: പലപ്പോഴും നമ്മുടെ ചെറിയ അശ്രദ്ധകളാണ് വന്‍ ദുരന്തങ്ങള്‍ വരുത്തി വെക്കുന്നത്. അശ്രദ്ധമൂലം ഒരു യാത്രക്കാരന് പറ്റിയ അപകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് ചാടിക്കയറവെ ട്രാക്കിനുള്ളിലേക്ക് വീഴാന്‍ പോയ യാത്രികനെ ഒരു ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ഓടിയെത്തി രക്ഷപെടുത്തുന്നതാണ് വീഡിയോയില്‍. ജീവന്‍ നഷ്ടമാകാവുന്ന അപകടത്തില്‍ നിന്നും യുവാവിനെ അത്ഭുതകരമായി രക്ഷപെടുത്തുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന് ഒട്ടേറെ പേര്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നുണ്ട്. കായമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ഇന്നലെയാണ് അപകടത്തില്‍ നിന്ന് യാത്രികനെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തിയത്.

ALSO READ: കരമനയിലെ ദുരൂഹമരണങ്ങളിലെ ദുരൂഹത മാറ്റാന്‍ പ്രത്യേക അന്വേഷണ സംഘം : വിശദവിവരങ്ങള്‍ക്കായി ബന്ധുക്കളെ ചോദ്യം ചെയ്യും

തിരക്കില്ലാത്ത പ്ലാറ്റ്‌ഫോമിലൂടെ വേഗത്തില്‍ പോകുന്ന ട്രെയിനിനരികിലേക്ക് രണ്ട് പേര്‍ വരുന്നു. അതില്‍ ഒരാള്‍ ട്രെയിനിന് ഉള്ളിലേക്ക് ചാടി കയറിയെങ്കിലും പുഴത്തേക്ക് വീഴുകയായിരുന്നു. വീഴാന്‍ പോയ യാത്രികനെ കുറച്ചകലെ നിന്നിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ഓടിയെത്തി ട്രെയിനിന് ഉള്ളിലേക്ക് തന്നെ തള്ളിയിടുന്നതും വീഡിയോയില്‍ കാണാം.

ALSO READ:  സംവിധായകനെതിരായ കേസ്: അന്വേഷണ സംഘം ഇന്ന് നടി മഞ്ജു വാര്യറുടെ മൊഴിയെടുക്കും

ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ ജാഗ്രതയും സമയോചിതമായ ഇടപെടലും ഒന്നുകൊണ്ട് മാത്രമാണ് യാത്രികന്റെ ജീവന്‍ തരിച്ച് കിട്ടിയത്. റെയില്‍ വേസ്റ്റേഷനിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button