Latest NewsKeralaNews

സംവിധായകനെതിരായ കേസ്: അന്വേഷണ സംഘം ഇന്ന് നടി മഞ്ജു വാര്യറുടെ മൊഴിയെടുക്കും

തൃശൂർ: പരസ്യ-സിനിമാ സംവിധായകൻ വി എ ശ്രീകുമാർ മേനോനെതിരായ പരാതിയിൽ നടി മഞ്ജു വാര്യരുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. സിനിമ ചിത്രീകരണത്തിനായി വാഗമണ്ണിലായിരുന്ന മഞ്ജു ഇന്ന് തിരിച്ചെത്തുമെന്നാണ് പൊലീസിനെ അറിയിച്ചിരുന്നത്.

ALSO READ: കൊടൈക്കനാലിലേക്ക് പോയ വിനോദ സഞ്ചാര സംഘത്തെ ആക്രമിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തി, ഗൂഢ ഉദ്ദേശ്യത്തോടെ സ്ത്രീയെ പിന്തുടര്‍ന്നു, സമൂഹമാദ്ധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് നിലവിൽ ശ്രീകുമാർ മേനോനെതിരെ ചുമത്തിയിരിക്കുന്നത്. സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും വധഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി നടി മഞ്ജു വാര്യർ ഡിജിപി ലോക്നാഥ് ബെഹ്‌റയ്ക്ക് പരാതി നൽകിയിരുന്നു . ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് തൃശൂർ ഈസ്റ്റ് പോലീസ് കേസെടുത്തിരുന്നത്.

ALSO READ: തിരുച്ചിറപ്പള്ളി കുഴൽകിണർ അപകടം: 24 മണിക്കൂർ പിന്നിടുമ്പോൾ രണ്ടരവയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വീണ്ടും പ്രതിസന്ധിയിൽ

മഞ്ജു തൃശൂരിൽ എത്തിയാൽ ഉടൻ പരാതി സംബന്ധിച്ച് വിശദമായ മൊഴിയെടുക്കും. തൃശൂർ ജില്ലാ ക്രൈംബ്രാഞ്ച് എസിപി സിഡി ശ്രീനിവാസനാണ് അന്വേഷണ ചുമതല. മഞ്ജുവാര്യരുടെ മൊഴിയെടുത്തതിന് ശേഷം ശ്രീകുമാർ മേനോനെ പോലീസ് ചോദ്യം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button