Latest NewsNewsInternational

റോബര്‍ട്ടിന് ഇനി ‘പുതിയ മുഖം’; 68 കാരന്റെ പൊള്ളലേറ്റ് വികൃതമായ മുഖം മാറ്റിവെച്ചു

ബോസ്റ്റണ്‍: മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇതിനേറെ കടമ്പകള്‍ ഉണ്ട്. പറ്റിയ ദാതാവിനെ കണ്ടെത്തിയാല്‍ മാത്രം പോര, ശസ്ത്രക്രിയ വിജയകരമാവുകയും വേണം. മുഖവും ശരീരത്തിന്റെ പകുതി ഭാഗവും പൊള്ളലേറ്റ് വികൃതമായ 68കാരന് ശസ്ത്രക്രിയയിലൂടെ പുതുജന്മം നല്‍കിയിരിക്കുകയാണ് ബോസ്റ്റണിലെ ബ്രിഗാമും വിമന്‍സ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍. 2013ല്‍ ഉണ്ടായ ഒരു വാഹനാപകടമാണ് 68 കാരനായ റോബര്‍ട്ട് ചെല്‍സിയുടെ ജീവിതത്തെ തകര്‍ത്തത്.

.ലോസ് ഏഞ്ചല്‍സിന് സമീപം റോബര്‍ട്ട് കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. അമിതമായി ചൂടായ കാര്‍ തണുക്കാന്‍ വേണ്ടിയാണ് അദ്ദേഹം റോഡിനരികില്‍ നിര്‍ത്തിയിരുന്നത്. എന്നാല്‍ മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ റോബര്‍ട്ടിന്റെ വാഹനത്തെ ഇടിച്ചു തെറുപ്പിച്ചു. ആ അപകടത്തില്‍ അദ്ദേഹത്തിന് സാരമായി പരിക്കേറ്റു.

ALSO READ: 72 കാരന് വെപ്പുപല്ല് വിതച്ച തീരാദുരിതം ഇങ്ങനെ, വെപ്പു പല്ലുള്ളവരും ഇല്ലാത്തവരും ഈ ആശുപത്രിക്കഥ വായിക്കണം 

അപകടത്തില്‍ റോബര്‍ട്ടിന്റെ ശരീരത്തിനും മുഖത്തിനു 60 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. അദ്ദേഹത്തിന്റെ ചുണ്ടുകളും ഇടത് ചെവിയും മൂക്കിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടു. മുഖം പൂര്‍ണമായി വികൃതമായതോടെ പഴയ രൂപം ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് റോബര്‍ട്ട് ഉറപ്പിച്ചു. എങ്കിലും പ്രതീക്ഷ കൈവിടാതെ അദ്ദേഹം ഡോക്ടര്‍മാരെ കണ്ടു. എന്നാല്‍ റോബര്‍ട്ടിന്റെ സ്‌കിന്‍ ടോണ്‍ മാച്ചാകുന്ന ഒരു ദാതാവിനെ കിട്ടായാല്‍ മാത്രമേ
മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

റോബര്‍ട്ടിന്റെ ശരീരത്തിന്റെ പകുതിയോളം ഭാഗത്ത് പൊള്ളലേറ്റ് പരിക്ക് പറ്റിയിരുന്നു. പൊള്ളലിലുണ്ടായ ഷോക്ക് റോബര്‍ട്ടിന്റെ ഗ്യാസ്ട്രോ ഇന്റെസ്‌റൈനല്‍ സിസ്റ്റത്തിന്റെ താറുമാറാക്കുകയും, രക്തസമ്മര്‍ദ്ദം ക്രമാതീതമായി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതും ശസ്ത്രക്രിയക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമായിരുന്നു. സ്വന്തമായി പൊരുത്തപ്പെടുന്ന ചര്‍മ്മം കണ്ടെത്താന്‍ പിന്നീട് റോബര്‍ട്ട് കാത്തിരുന്നത് ആറ് വര്‍ഷമാണ്. ഒടുവില്‍ അദ്ദേഹത്തിന്റെ കാത്തിരിപ്പിന് ഫലം കണ്ടു. മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രിക്രിയ ചെയ്ത ആദ്യത്തെ ആഫ്രിക്കന്‍-അമേരിക്കന്‍ വ്യക്തിയാണ് റോബര്‍ട്ട്. 2019 ജൂലൈയില്‍ ബോസ്റ്റണിലെ ബ്രിഗാമും വിമന്‍സ് ഹോസ്പിറ്റലില്‍ 16 മണിക്കൂര്‍ നടന്ന നീണ്ട ശസ്ത്രക്രിയയിലാണ് റോബര്‍ട്ടിന് പുതിയ മുഖം ലഭിക്കുന്നത്. 45 ഡോക്ടര്‍മാരും നഴ്‌സുമാരും ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. തനിക്കിപ്പോള്‍ ലഭിച്ചിരിക്കുന്നത് ശരിക്കും രണ്ടാം ജന്മമാണെന്നും രണ്ടാമതൊരു അവസരം നല്‍കിയ ദാതാവിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും റോബേര്‍ട്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button