KeralaLatest NewsNews

അട്ടപ്പാടി ആശുപത്രിയിൽ മുടങ്ങി കിടന്ന ശസ്ത്രക്രിയകൾ തിങ്കളാഴ്ച നടത്തും, തടസ്സപ്പെട്ട  ജലവിതരണം പുനഃസ്ഥാപിച്ചു 

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ മുടങ്ങി കിടന്ന ശസ്ത്രക്രിയകൾ നാളെ നടത്താന്‍ തീരുമാനിച്ചു. ആശുപത്രിയിൽ തടസ്സപ്പെട്ട  ജലവിതരണം ഇതിനോടകം പുനഃസ്ഥാപിച്ചു. അടിയന്തര സാഹചര്യം ഉണ്ടായാൽ ഉപയോഗിക്കാൻ രണ്ടു മോട്ടോർ വാങ്ങി ആശുപത്രിയിൽ  എത്തിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന്, ശിരുവാണി ഡാമിലെ ജലവിതരണം ഭാ​ഗികമായി തടസ്സപ്പെട്ടതിനാൽ കോട്ടത്തറ ട്രൈബൽ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലായിരുന്നു.

 

എന്നാൽ, രോ​ഗികളെ വെള്ളമില്ലാത്തതിനാൽ മാറ്റേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്ന് വിശദീകരിച്ച് ആരോ​ഗ്യമന്ത്രി തന്നെ രം​ഗത്തെത്തി. ആശുപത്രിയിലെ മോട്ടോറിൽ ചെളി അടിഞ്ഞു കൂടിയതിനെ തുടർന്ന് ജലവിതരണം തടസ്സപ്പെട്ടിരുന്നു. ഇതോടെ രണ്ടു ദിവസമായി ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button