തിരുവല്ല: പാഞ്ഞുവരുന്ന ട്രൈയിനൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. അവര്‍ ചുറ്റിലുള്ളതൊന്നും ഗൗനിയ്ക്കാതൈ സെല്‍ഫി എടുക്കുന്ന തിരക്കിലാണ്. എന്നാല്‍ കുറഞ്ഞ വേഗത്തില്‍ ഓടിവന്ന തീവണ്ടി നിര്‍ത്തിയതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. വ്യാഴാഴ്ച പകല്‍ 11.30-ന് ബെംഗളൂരുവില്‍നിന്നുള്ള ഐലന്‍ഡ് എക്സ്പ്രസിന് മുന്നിലാണ് സംഭവം. കുറ്റൂര്‍ മണിമല റെയില്‍വേപാലത്തിലാണ് സെല്‍ഫിയെടുത്ത് മൂന്നു കുട്ടികള്‍ നിന്നത്. പത്തിലും പ്ലസ് വണിലും പഠിക്കുന്നവരാണ്.
Read More : പ്രളയത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു; അമ്മയും മകളും നദിയില്‍ വീണ് മരിച്ചു
ഹോണ്‍ തുടര്‍ച്ചയായി മുഴക്കിയിട്ടും കുട്ടികള്‍ പാളത്തില്‍തന്നെ നിന്ന് സെല്‍ഫിയെടുന്ന തിരക്കിലായിരുന്നു. അവര്‍ ഇതൊന്നും അറിഞ്ഞമട്ടില്ല. വേഗം കുറച്ചെത്തിയ ട്രെയിന്‍ കുട്ടികളുടെ അടുത്തെത്തിയാണ് നിന്നത്. എന്നിട്ടും സെല്‍ഫിക്കാര്‍ പാളത്തില്‍നിന്ന് ഇറങ്ങിയില്ല. ഇതോടെ കുട്ടികളെ തടഞ്ഞുവെക്കാന്‍ പാളത്തില്‍ ജോലിചെയ്തുകൊണ്ടിരുന്ന ഉദ്യോഗസ്ഥരോട് ലോക്കോ പൈലറ്റ് ആവശ്യപ്പെട്ടു. ഇതിനിടെ സംഘത്തിലെ ഒരാള്‍ ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ് ചെങ്ങന്നൂരില്‍ നിന്ന് എത്തിയ ആര്‍.പി.എഫ്. കുട്ടികളെ ഓഫീസിലേക്ക് കൊണ്ടുപോയി. അവിടേക്ക് രക്ഷാകര്‍ത്താക്കളെ വിളിച്ചുവരുത്തി. സംഭവത്തിന്റെ ഗൗരവം പറഞ്ഞുകൊടുത്ത് മേലില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വാങ്ങി കുട്ടികളെ വിട്ടയച്ചു.
Post Your Comments