ലാഹോര്‍: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആരോഗ്യനില അതീവ ഗുരുതരം. ആരോഗ്യ നില വഷളായിട്ടും ഷെരീഫിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഷെരീഫിനെ കൊല്ലാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് കുടുംബം ആരോപിക്കുന്നത്.
രക്തത്തില്‍ പ്ലേറ്റ്‌ലേറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന് ശ്വാസ തടസവും അനുഭവപ്പെടുന്നുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പ്ലേറ്റിലേറ്റ് കൗണ്ട് 45,000 ത്തില്‍ നിന്നും 25,000 മായി കുറഞ്ഞുവെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇസ്ലാമാബാദ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു.
ALSO READ: നവാസ് ഷെരീഫിന്റെ ഭാര്യ ചികിത്സയില്‍ കഴിയുന്ന മുറിയില്‍ നുഴഞ്ഞുകയറിയ ആള്‍ ചെയ്തതിങ്ങനെ
ലാഹോര്‍ ജയിലിലാണ് നവാസ് ഷെരീഫ് കഴിഞ്ഞിരുന്നത്. അല്‍ അസീസിയ സ്റ്റീല്‍ മില്‍സ് അഴിമതിക്കേസിലാണ് നവാസ് ഷെരീഫിനെ ജയിലില്‍ അടച്ചത്. നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസിനെയും അവരുടെ ഭര്‍ത്താവിനെയും അഴിമതിക്കേസില്‍ ജയിലില്‍ അടച്ചിരുന്നു.
Post Your Comments