ലണ്ടന്‍: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സും ഷെരീഫ് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെ മുറിയില്‍ ഒരാള്‍ നുഴഞ്ഞ്കയറി. ഹൃദയാഘാതത്തെ തുടര്‍ന്ന് ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ളിനിക് ആശുപത്രിയിലെ ഐ.സിയുവില്‍ ചികിത്സയിലായിരുന്നു കുത്സും. ഈ സന്ദര്‍ഭത്തിലാണ് പാകിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയിലെ മുന്‍ അംഗമാണെന്ന് അവകാശപ്പെട്ട നവീദ് എന്നയാളാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണാതെ മുറിയില്‍ കയറിയത്.
Also Read : നവാസ് ഷെരീഫിന്റെ മക്കള്‍ക്കും മരുമകനുമെതിരെ അറസ്റ്റ് വാറണ്ട്
വെള്ളിയാഴ്ച ഹൃദയാഘാതം അനുഭവപ്പെട്ടതിന് പിന്നാലെ കുത്സുമിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അവരെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. താനൊരു ഡോക്ടറാണെന്നും കുത്സുമിന്റെ ആരോഗ്യനില പരിശോധിക്കേണ്ടതുണ്ടെന്നും പറഞ്ഞാണ് നവീദ് ഐ.സിയുവില്‍ കടന്നത്.
എന്നാല്‍ അയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കുത്സുമിന്റെ ബന്ധുക്കള്‍ ഉടന്‍ തന്നെ സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ കൈയില്‍ നിന്ന് ഡോക്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ വിട്ടയയ്ക്കുകയായിരുന്നു.
Post Your Comments