കണ്ണൂര്‍: വര്‍ഷങ്ങള്‍ക്ക് ശേഷം ആ സഹപാഠികള്‍ കണ്ടുമുട്ടുമ്പോള്‍ എല്ലാവരും പ്രധാനാധ്യാപകര്‍. അവിചാരിതമായ ആ കൂടിക്കാഴ്ച അതോടെ ഇരട്ടി മധുരം പകര്‍ന്നു നല്‍കി. അറിവ് പകര്‍ന്നുകൊടുക്കാന്‍ ഒന്നിച്ചുപഠിച്ച 15 പേരാണ് അപ്രതീക്ഷിതമായി ഒത്തുചേര്‍ന്നത്. പരസ്പരം വിശേഷങ്ങള്‍ അന്വേഷിച്ചപ്പോള്‍ എല്ലാവരും പ്രഥമാധ്യാപകര്‍.
വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന്റെ ‘വീണ്ടും മുന്നേറ്റം’ എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
കണ്ണൂര്‍ ടി.ടി.ഐ. മെനിലെ 1983-85 ബാച്ചിലെ വിദ്യാര്‍ഥികളായിരുന്ന 15 പേരാണ് ശനിയാഴ്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. പ്രഥമാധ്യാപകര്‍ക്ക് മാത്രമായിരുന്നു ക്ലാസ് ഒരുക്കിയിരുന്നത്. എന്നാല്‍ പരിപാടിക്ക് ശേഷം അപ്രതീക്ഷിതമായിട്ടായിരുന്നു അവരില്‍ ചിലര്‍ കണ്ടുമുട്ടിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആ ബാച്ചിലെ 15 പേര്‍ എത്തിയതായി കണ്ടെത്തി. പലരും ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നുമാണ് എത്തിച്ചേര്‍ന്നത്. ഇതോടെ് സൗഹൃദം പുതുക്കി ഫോട്ടോയെടുത്ത ശേഷമാണ് ഇവര്‍ പിരിഞ്ഞുപോയത്. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ പ്രഥമാധ്യാപകരായ പി.മാധവന്‍, പി.അബ്ദുള്‍ അസീസ്, ടി.രാജീവന്‍, സി.കെ.ബാലകൃഷ്ണന്‍, സി.വി.ബാലകൃഷ്ണന്‍, എ.പദ്മജ, സി.സോയ, എം.പി.വൃന്ദ, കെ.വിനോദിനി, കെ.ടി.അബ്ദുള്ള, ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍, പി.ഉണ്ണി മാധവന്‍, സി.കെ.ലതിക, ഡി.പുഷ്പലത, കെ.എന്‍. ഗംഗാഭായ് എന്നിവരാണ് അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്.
Post Your Comments