Latest NewsNewsIndia

വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: സ്കൂൾ പൂട്ടാൻ ഉത്തരവ്

ഡൽഹി: യുപിയിൽ അധ്യാപിക വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ചതിനെ തുടർന്ന് വിവാദമായ സ്കൂൾ പൂട്ടാൻ ഉത്തരവ്. മുസാഫർനഗറിലെ നേഹ പബ്ലിക് സ്കൂളാണ് അന്വേഷണം പൂർത്തിയാകുന്നത് വരെ പൂട്ടാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്.

സംഭവത്തിൽ അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് യുപിയിലെ വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സർക്കാരും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഭർത്താവുമായി വഴക്ക്: യുവതി വാടകവീട്ടിൽ തൂങ്ങിമരിച്ച മരിച്ച നിലയിൽ

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സഹപാഠിയെ മർദിക്കാൻ വിദ്യാർഥികൾക്ക് അധ്യാപിക കസേരയിലിരുന്നു നിർദ്ദേശം നൽകുകയും മറ്റ് കുട്ടികൾ ഓരോരുത്തരായെത്തി കുട്ടിയെ മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെയാണ് അധ്യാപികയ്ക്കെതിരെ കേസ് എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button