തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളി കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരനെ രക്ഷിച്ചു എന്ന പേരിൽ പ്രചരിക്കുന്നത് 2017 ലെ വീഡിയോ. അതുപോലെതന്നെ, കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനെ രക്ഷപ്പെടുത്തിയതായി വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. കുട്ടിയെ രക്ഷപ്പെടുത്തുന്നതായും ആശുപത്രിയിലേക്കു മാറ്റുന്നതായുമുള്ള ഒരു വീഡിയോ പങ്കുവച്ചാണ് വ്യാജ പ്രചാരണം നടക്കുന്നത്. യാഥാര്‍ത്ഥ്യം അറിയാതെ നിരവധിപേരാണ് വീഡിയോ പങ്കുവച്ചത്. 2017 ഓഗസ്റ്റില്‍ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ തിരുച്ചിറപ്പള്ളിയിലെ സംഭവമെന്ന വ്യാജേന പ്രചരിക്കുന്നത്.
അതേസമയം, തിരുച്ചിറപ്പള്ളി കുഴൽക്കിണറിൽ വീണ രകുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഇപ്പോൾ കുട്ടി അപകടത്തിൽപ്പെട്ടിട്ട് 47 മണിക്കൂര്‍ കഴിഞ്ഞു. കുഴല്‍ക്കിണറിന് ഒരു മീറ്റര്‍ അകലെ സമാന്തരമായി കുഴിയെടുക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഇതിനായി പാറ തുരക്കാനുള്ള അത്യാധുനിക യന്ത്രം എത്തിച്ചു. നാഗപട്ടണത്ത് നിന്നാണ് യന്ത്രം എത്തിച്ചിരിക്കുന്നത്.
ALSO READ: തിരുച്ചിറപ്പള്ളി കുഴൽക്കിണർ അപകടം: കുട്ടിയെ പുലർച്ചയോടെ പുറത്തെത്തിക്കും
ആദ്യം 26 അടി താഴ്ചയിലായിരുന്ന കുട്ടി മുകളിലേക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ 68 അടിയിലേക്ക് പതിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. നിലവിൽ കുഴൽക്കിണറിൽ 100 അടി താഴ്ചയിലാണ് രണ്ടര വയസ്സുകാരൻ ഉള്ളതെന്നാണ് റിപ്പോർട്ട്.
കുഴൽ കിണറിന് സമീപം ഒരു മീറ്റർ വീതിയിൽ വഴി തുരന്ന് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കുട്ടി കുടുങ്ങിയിരിക്കുന്ന ഇടത്തേക്ക് ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥൻ ഈ തുരങ്കത്തിലൂടെ പോകും. കുട്ടിയെ എടുത്ത് പുറത്തേക്ക് കൊണ്ടുവരാനാണ് ശ്രമം. മണ്ണിടിച്ചിൽ ഭീഷണിയുണ്ടെങ്കിലും മറ്റ് വഴികളില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രദേശവാസിയായ ബ്രിട്ടോയുടെ ഇളയമകനായ സുജിത്താണ് അപകടത്തിൽപ്പെട്ടത്. 26 അടി താഴ്ചയിലായിരുന്ന കുട്ടിയുടെ കൈയിൽ കുരുക്കിട്ട് ഉയർത്താനുള്ള ശ്രമത്തിനിടെയാണ് വഴുതി 68 അടി താഴ്ചയിലേക്ക് പതിച്ചത്. വിദഗ്ധരായ ഡോക്ടർമാർ ഉൾപ്പടെയുള്ളമെഡിക്കൽ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം നടന്നത്.
Leave a Comment