വാഷിംഗ്ടണ്‍: ദീപാവലി ആശംസയുമായി അമേരിക്കൻ പ്രഡിസന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഈ ദീപാവലി ദിനത്തില്‍ മെലാനിയയും ഞാനും ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുകയും എല്ലാവര്‍ക്കും ആശംസകള്‍ നേരുകയും ചെയ്യുന്നുവെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയില്‍ മുഴുവന്‍ ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്നത് രാജ്യത്തിന്‍റെ മത സ്വാതന്ത്ര്യമെന്ന നയത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. തിന്മയ്ക്ക് മേല്‍ നന്മ നേടുന്ന വിജയമായാണ് ലോകത്തെമ്പാടുമുള്ള ഹിന്ദു ജൈന സിഖ് ബുദ്ധമതങ്ങള്‍ ദീപാവലി ആഘോഷിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. അതോടൊപ്പം തന്നെ ഓവല്‍ ഹൗസില്‍ വച്ച് അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ ഒരു സംഘവുമൊത്ത് ട്രംപ് ദിപാവലി ആഘോഷിച്ചു.
To all who are celebrating Diwali, let me wish them, on behalf of the people and residents of UAE, a truly joyful festival.
May the light from the festivities around the world shine a blessing of love and hope on us all.
— HH Sheikh Mohammed (@HHShkMohd) October 24, 2019
കഴിഞ്ഞ ദിവസം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദീപാവലി ആശംസകൾ നേർന്നിരുന്നു. ദീപാവലി ആഘോഷിക്കുന്ന ഏവര്‍ക്കും യുഎഇയിലെ ജനങ്ങളുടെ പേരില്‍ ആശംസകള്‍ അറിയിക്കുന്നുവെന്നു അദ്ദേഹം ട്വീറ്റ് ചെയ്തു. യുഎഇയിൽ ഇത്തവണയും ദീപാവലി ആഘോഷം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ പ്രവാസികൾ.
Also read : ദീപാവലിക്ക് എണ്ണതേച്ച് കുളിക്കണം, കാരണം ഇത്
Post Your Comments