Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsFestivals

ദീപാവലിക്ക് എണ്ണതേച്ച് കുളിക്കണം, കാരണം ഇത്

ആചാരങ്ങളും അനുഷ്ഠാനങ്ങളും ഓരോ സ്ഥലത്തും ഓരോ രീതിയിലാണ് ആഘോഷിക്കപ്പെടുന്നത്. തേച്ച് കുളി തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും.

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. മലയാളികള്‍ക്ക് ആഘോഷം പ്രധാനമല്ലെങ്കിലും ഉത്തരേന്ത്യക്കാര്‍ വളരെ ഗംഭീരമായി ആഘോഷിക്കുന്ന ഒരു ആഘോഷം തന്നെയാണ് ദീപാവലി. കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്. സൂര്യന്‍ തുലാരാശിയിലേക്ക് കടക്കുമ്പോളാണ് കൃഷ്ണ പക്ഷത്തിലെ പ്രദോഷം വരുന്നത്. ഈസമയമാണ് ദീപാവലിയായി ആഘോഷിക്കപ്പെടുന്നത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഓര് സ്ഥലത്തും ഓരോ രീതിയിലാണ് ആഘോഷിക്കപ്പെടുന്നത്. തേച്ച് കുളി തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും.

ഇതിന് പിന്നില്‍ പല വിധത്തിലുള്ള ഐതിഹ്യങ്ങളാണ് നിലനില്‍ക്കുന്നത്.ശരീരത്തിന്റെ എല്ലാ ഭാഗത്തും എണ്ണ തേച്ച് പുലരും മുന്‍പേയുള്ള കുളിയാണ് ദീപാവലിയുടെ മറ്റൊരു പ്രത്യേകത. ഇത്തരത്തില്‍ കുളിച്ചാല്‍ അത് ഐശ്വര്യം വര്‍ദ്ധിപ്പക്കും എന്നതാണ് ഈ വിശ്വാസത്തിന് പുറകില്‍. ഈ ദിവസം ഐശ്വര്യ ദേവത മഹാലക്ഷ്മി എണ്ണയിലും ഗംഗാ ദേവി ജലത്തിലും കാണപ്പെടും എന്നാണ് വിശ്വാസം. അതുകൊണ്ടാണ് നേരം പുലരും മുന്‍പേയുള്ള എണ്ണ തേച്ച് കുളി. ഇത് സര്‍വ്വൈശ്വര്യങ്ങളിലേക്കും വാതില്‍ തുറക്കും എന്നാണ് വിശ്വാസം. ഇതിലൂടെ നമ്മള്‍ ചെയ്ത് കൂട്ടിയിട്ടുള്ള പാപങ്ങള്‍ക്കെല്ലാം പരിഹാരവും മരണശേഷം സ്വര്‍ഗ്ഗം സിദ്ധിക്കുമെന്നും ആണ് വിശ്വാസം.

ദീപാവലിയുടെ പ്രധാന അനുഷ്ഠാനങ്ങളില്‍ ഒന്ന് തന്നെയാണ് ഇത്. വിഭവസമൃദ്ധമായ സദ്യയാണ് മറ്റൊന്ന്. ഇത് അധര്‍മ്മത്തെ ഇല്ലാതാക്കി എല്ലാവര്‍ക്കും തുല്യതയും ധര്‍മ്മവും ഉറപ്പ് വരുത്തുക എന്നതിന്റെ ഭാഗമാണ് സദ്യയും അന്നദാനവും. പുതുവസ്ത്രങ്ങള്‍ ധരിക്കുന്നതും സമ്മാനങ്ങള്‍ പരസ്പരം കൈമാറുന്നതും എല്ലാം ഇതിന്റെ ഭാഗമാണ്. എങ്ങും സന്തോഷവും സമൃദ്ധിയും മാത്രമാണ് ദീപാവലിയിലൂടെ സമൂഹത്തിന് നല്‍കുന്ന സന്ദേശം.
അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷിക്കപ്പെടുന്നതും. രണ്ട് ദിവസമാണ് അമാവാസി വരുന്നതെങ്കില്‍ അതില്‍ രണ്ടാമത്തെ ദിവസമായിരിക്കും ദീപാവലിയായി ആഘോഷിക്കപ്പെടുന്നത്.

സൂര്യന്‍ തുലാരാശിയില്‍ എത്തുമ്പോഴാണ് വിളക്കുകള്‍ കൊളുത്തി ദീപാവലി ആഘോഷിക്കപ്പെടുന്നത്. ഈ ആഘോഷത്തിനു പിന്നില്‍ ഐതിഹാസികപരമായും ആത്മീയപരമായും നിരവധി കഥകളാണ് നിലനില്‍ക്കുന്നത്. നരകാസുര വധത്തോടെയാണ് നരകചതുര്‍ദശി എന്ന് ദീപാവലി അറിയപ്പെടുന്നത്. ആചാരങ്ങള്‍ ഓരോ സംസ്ഥാനങ്ങളിലും പലതാണെങ്കിലും ആഘോഷങ്ങള്‍ക്ക് യാതൊരു മാറ്റവും ഇല്ല. ദീപാവലിയുടെ ഐതിഹ്യത്തിന് പ്രാദേശിക വ്യത്യാസങ്ങള്‍ ധാരാളമുണ്ട്.

ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളാണ് ഉണ്ടാവുന്നത്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേ ഉണ്ടാവാറുള്ളൂ. എന്നാല്‍ മലയാളികള്‍ക്കിടയില്‍ ദീപാവലി ആഘോഷിക്കുന്നവര്‍ വളരെ കുറവായിരിക്കും.

shortlink

Post Your Comments


Back to top button