KeralaNattuvarthaLatest NewsNews

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് രണ്ട് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം

അടൂർ: നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് രണ്ട് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം. പത്തനംതിട്ട അടൂരിൽ റവന്യൂ ടവറിന് സമീപമാണ് അപകടമുണ്ടായത്. ആളുകളെ ഇടിച്ചുതെറുപ്പിച്ച ബസ് പിന്നീട് മറിഞ്ഞു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Also read : വാളയാര്‍ പീഡനക്കേസില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കും; പ്രതികരണവുമായി എകെ ബാലന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button