KeralaLatest NewsNews

നിയന്ത്രണംവിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു

ആലപ്പുഴ: ആലപ്പുഴയിലെ ഹരിപ്പാട് ദേശീയപാതയില്‍ ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ദേശീയപാതയില്‍ ഡാണപ്പടി പാലത്തിന് കിഴക്ക് വശം ഇന്ന് പുലര്‍ച്ചെ 3.30 ന് ആയിരുന്നു സംഭവം നടന്നത്. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ലോറി ഡ്രൈവറിയാരുന്ന കോയമ്പത്തൂര്‍ സ്വദേശി ഗണേശന്‍ (62) നിസാര പരിക്കുകളൊടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ALSO READ: കൂടത്തായി കൊലപാതക പരമ്പര : മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധന സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട്

എതിര്‍ ദിശയില്‍ വന്ന കെ എസ് ആര്‍ ടി സി ബസ്സിനെ മറികടന്ന് മറ്റൊരു വാഹനം പെട്ടന്ന് കയറി വന്നതോടെ ഇടിക്കാതിരിക്കാന്‍ വേണ്ടി ശ്രമിച്ചതാണ് അപകടത്തിന് കാരണമാക്കിയതെന്നാണ് നിഗമനം. എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു.

ALSO READ: ആരാധനാലയങ്ങളുടെ കൈവശമുള്ള അനധികൃതഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും; തീരുമാനം ഇങ്ങനെ

ഹൈവേപോലിസും ഫയര്‍ഫോഴ്‌സ് സംഘവും സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് വെള്ളക്കെട്ടില്‍ നിന്ന് ലോറി ഉയര്‍ത്തിയെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button