ന്യൂദല്‍ഹി: ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാൻ ബിജെപി ഒരുങ്ങുമ്പോൾ തകർന്നടിഞ്ഞത് കോൺഗ്രസിന്റെ സ്വപ്നം. ഭരണത്തിലെത്താനായി ജെജെപിക്ക് മുഖ്യമന്ത്രി പദം വരെ കോൺഗ്രസ്സ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഏഴ് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ ബിജെപിയ്ക്ക് ലഭിച്ചതോടെ അനായാസം ബിജെപി ഭരണത്തിലെത്തുമെന്നു വ്യക്തമായി. ഇതോടെയാണ് ജെജെപിയുടെ വിലപേശൽ അയഞ്ഞത്.
മുഖ്യമന്ത്രി പദത്തിന് പകരം ഉപമുഖ്യമന്ത്രി പദമായാലും മതി എന്ന നിലയിലേക്കായി കാര്യങ്ങൾ.ജനനായക് ജനതാ പാര്‍ട്ടി ബിജെപിക്ക് പിന്തുണ നല്‍കാമെന്ന് അറിയിച്ചെങ്കിലും ചില നിബന്ധനകളും വിലപേശലും ഉണ്ടായതോടെ സ്വതന്ത്രരെ ഒപ്പം നിര്‍ത്താന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു. വിജയിച്ച ആകെയുള്ള എട്ടു എംഎല്‍എമാരും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതതോടെ രണ്ടാം തവണയും മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുകയാണ് മനോഹര്‍ ലാല്‍ ഖട്ടര്‍.
അതേസമയം ഹരിയാനയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപിക്ക് 3% വോട്ട് വര്‍ധനയുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപിയെ മാറ്റിയതിന് ബിജെപി പ്രസിഡന്റും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ജനങ്ങളോട് നന്ദി പറഞ്ഞു.
Post Your Comments