Latest NewsKeralaNews

ശുഭയാത്ര പദ്ധതിയിലൂടെ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ സ്‌കൂട്ടറുകള്‍ ലഭ്യമാക്കും; സർക്കാർ നടപടികൾ തുടങ്ങി

തിരുവനന്തപുരം: ശുഭയാത്ര പദ്ധതിയിലൂടെ 500 ഓളം ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ സ്‌കൂട്ടറുകള്‍ ലഭ്യമാക്കാൻ സർക്കാർ ഒരുങ്ങുന്നു. 3.3 കോടി രൂപയുടെ സൈഡ് വീല്‍ സ്‌കൂട്ടറുകള്‍ വാങ്ങാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ഓർഡർ നൽകി. ഇ – ടെണ്ടര്‍ നടപടികളില്‍ ടെണ്ടര്‍ സമര്‍പ്പിച്ച നാല് ബിഡുകളില്‍ നിന്ന് സാങ്കേതിക സമിതിയും ധനകാര്യ പരിശോധന സമിതിയും ശുപാര്‍ശ ചെയ്ത സ്ഥാപനത്തില്‍ നിന്ന് സ്‌കൂട്ടറുകള്‍ വാങ്ങുന്നതിനാണ് കേരള സംസ്ഥാന വികലാംഗ ക്ഷേമ കോപ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് വകുപ്പുതല വാങ്ങല്‍ സമിതി അനുമതി കൊടുത്തത്.

ALSO READ: ഭീകരര്‍ക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സ്വീകരിച്ചത് മൃദുസമീപന നിലപാടുകൾ; തുറന്നടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 1,000ത്തോളം പേര്‍ക്കാണ് ഇത്തരത്തില്‍ സ്‌കൂട്ടറുകള്‍ വിതരണം ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. വാഹനം ദുരുപയോഗം ചെയ്യാതിരിക്കാന്‍ ഗവണ്‍മെന്റ് വിതരണമാണെന്നും ബാങ്കുകള്‍ക്കോ വ്യക്തികള്‍ക്കോ ഈടുവെക്കാനോ വില്‍ക്കാനോ പാടില്ല എന്നും ആര്‍സി ബുക്കില്‍ രേഖപ്പെടുത്തിയായിരിക്കും സ്‌കൂട്ടറുകള്‍ വിതരണം ചെയ്യുക.

ALSO READ: ഷംസീനയെ കാണാതായിട്ട് ഏഴ് വര്‍ഷം, എല്ലാ അന്വേഷണങ്ങളും വിഫലം, ഒടുവിൽ കണ്ടെത്തിയപ്പോൾ ഏവരും ഞെട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button