കൊച്ചി : എറണാകുളം ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി മനു റോയിക്ക് പാരയായി മാറിയ അപരൻ മനു കെ. മണി എന്ന ആലുവക്കാരൻ ശ്രദ്ധനേടുന്നു. 2572 വോട്ട് ആണ് അപരൻ മനു നേടിയത്. എറണാകുളത്തു വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി ടി. ജെ. വിനോദിന്റെ 3750 ഭൂരിപക്ഷത്തിൽ നിന്ന് 2572 വോട്ടു കുറച്ചാൽ ഭൂരിപക്ഷം 1178 വോട്ട് മാത്രമാകുമ്പോഴാണ് അപരൻ മനു ശ്രദ്ധേയനാകുന്നത്. ചിഹ്നത്തിലും പേരിലും മാത്രമല്ല മനുവിന് അപര സ്വഭാവം ഇനീഷ്യലും അതു പ്രകടമായിരുന്നു.
Also read : ഉപതിരഞ്ഞെടുപ്പിൽ കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയം : പ്രതികരണവുമായി അടൂര്‍ പ്രകാശ്
എൽഡിഎഫ് സ്ഥാനാർഥി മനു റോയിയുടെ പേരിനു തൊട്ടു മുകളിൽ ടെലിവിഷൻ ചിഹ്നത്തിലായിരുന്നു മത്സരം. മനു റോയിയുടെ ചിഹ്നം ഓട്ടോറിക്ഷ. മങ്ങിയ വെളിച്ചത്തിൽ കാഴ്ചയിൽ വലിയ വ്യത്യാസം തോന്നില്ലെന്നു പറയേണ്ടിയിരിക്കുന്നു. ഇതിനു മുൻപുള്ള തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് സ്വതന്ത്രൻമാരുടെ സ്ഥിരം ചിഹ്നമായിരുന്നു ടെലിവിഷൻ. അതോടൊപ്പം തന്നെ വോട്ടർമാരുടെ മനസിൽ വേരോടിയതും ചിഹ്നം. കോൺഗ്രസിനെതിരെ ‘ എല്ലാവരും ടെലിവിഷൻ കാണാൻ ’ സാക്ഷാൽ കെ. കരുണാകരൻ വരെ ഓർമിപ്പിച്ച ചിഹ്നം കൂടിയാണിത്.
Also read : വി.കെ പ്രശാന്ത് രാജിവച്ചു
തോട്ടുമുഖം സ്വദേശിയായ മനു കെ.എം ഉദയംപേരൂരിൽ നിന്ന് ഏതാനും വർഷം മുൻപ് ആലുവയിൽ എത്തിയത്. ഇവിടെ ഇപ്പോൾ മനു കെ. മണിയാണ്. ഗൃഹോപകരണ മൊത്തവ്യാപാരിയായ ഇദ്ദേഹം അൻവർ സാദത്ത് എംഎൽഎയുടെ സന്തത സഹചാരിയാണ്. അതേസമയം സിപിഎമ്മിൽ യോഗ്യരായ ആളുകൾ ഉണ്ടായിട്ടും പുറത്തു നിന്നൊരാളെ സ്ഥാനാർഥിയാക്കിയതിൽ അമർഷമുള്ള പാർട്ടിക്കാരുടെ വോട്ടാണു മനുവിനു ലഭിച്ചതെന്നായിരുന്നു അൻവർ സാദത്ത് എംഎൽഎയുടെ പ്രതികരണം. മുഖ പത്രപ്രവർത്തകനായ കെ. എം. റോയിയുടെ മകൻ എന്നാണു മനു റോയിയെ ഇടതുപക്ഷം അവതരിപ്പിച്ചത്.
Post Your Comments