Latest NewsNewsIndia

സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു

ദാദെ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ഉള്‍പ്പടെ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്

മുംബൈ: ഇന്ത്യന്‍ സിനിമയിലെ പകരംവെക്കാനില്ലാത്ത പ്രതിഭ സംവിധായകന്‍ ശ്യാം ബെനഗല്‍ വിടവാങ്ങി. 90 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ വച്ച് ഇന്ന് വൈകിട്ട് 6.30ഓടെയാണ് അന്ത്യം. മകള്‍ പിയ ബെനഗല്‍ ആണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

read also: നാലാമത് ഹത്ത കൾച്ചറൽ നൈറ്റ്സിന് തുടക്കമായി : എമിറാത്തി സംസ്കാരത്തിന്റെ എല്ലാ പകിട്ടുകളും തനിമയും ആസ്വദിക്കാൻ സുവർണാവസരം

ദാദെ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ഉള്‍പ്പടെ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 18 ദേശിയ പുരസ്‌കാരങ്ങൾ നേടിയ ശ്യാം ബെനഗലിന്റെ പ്രധാന സിനിമകളാണ് മന്ദാന്‍, സുബൈദ, സര്‍ദാരി ബീഗം തുടങ്ങിയവ.

1934ല്‍ ഹൈദരാബാദിൽ ജനിച്ച ശ്യാം 1947ല്‍ റിലീസ് ചെയ്ത അങ്കുറിലൂടെയാണ് ആദ്യമായി സംവിധായകനാവുന്നത്. ചിത്രത്തിന് രണ്ടാമത്തെ മികച്ച സിനിമയ്ക്കുള്ള ദേശിയ പുരസ്‌കാരം ലഭിച്ചു. മൂന്നാമത്തെ ചിത്രമായ നിഷാന്ദ് കാന്‍ ചലച്ചിത്ര മേളയില്‍ പാം ഡിഓറിന് നോമിനേറ്റ് ചെയ്യപ്പെട്ടു. 1976ന് അദ്ദേഹത്തിന് പദ്മശ്രീയും 1991ല്‍ പദ്മഭൂഷനും നല്‍കി രാജ്യം ആദരിച്ചു.

shortlink

Post Your Comments


Back to top button