പത്തനംതിട്ട: അടൂര്‍ നഗരത്തില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് യുവ ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. ബസിന്റെ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പഴകുളം വഴി അടൂരിലേക്ക് വന്ന മോര്‍ണിങ്ങ് സ്റ്റാര്‍ ബസാണ് അപകടത്തില്‍പെട്ടത്. നൂറനാട് ശ്യാം നിവാസില്‍ ശ്യാം (28) ഭാര്യ ഏഴംകുളം നെടുമണ്‍ കല്ലേത്ത് പുത്തന്‍ പീടികയില്‍ സത്യന്റെ മകള്‍ ശില്‍പ(26) എന്നിവരാണ് മരിച്ചത്. നഗരത്തിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് വാങ്ങി വരുന്നതിനിടെയാണ് ഇരുവരുടെയും നേരെ ബസ് പാഞ്ഞുകയറിയത്.
പരിക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പുതിയ ഫീച്ചറുമായി അടിമുടി മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്
ഇന്ന് വൈകീട്ടോടെയാണ് സംഭവം നടന്നത്. മാവേലിക്കര – അടൂര്‍ മങ്ങടി റൂട്ടില്‍ നടത്തുന്ന മോണിംഗ് സ്റ്റാര്‍ ബസ് അടൂര്‍ റവന്യൂ ടവര്‍ പിന്നിട്ട് നഗരത്തിലേക്ക് പ്രവേശിച്ചപ്പോഴാണ് നിയന്ത്രണം വിട്ടത്. ഈ സമയം റോഡരികിലൂടെ നടന്ന് വരികയായിരുന്നു ദമ്പതിമാര്‍. ഇവര്‍ക്ക് നേരെ ബസ് പാഞ്ഞുകയറി. ബസിന് അടിയില്‍പ്പെട്ട് പോയ ദമ്പതിമാരെ ബസ് മറിച്ചിട്ട ശേഷമാണ് പുറത്തെടുത്തത്. ഇവര്‍ തല്‍ക്കക്ഷണം കൊല്ലപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവസമയത്ത് ബസ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. അപകടമുണ്ടായ ഉടന്‍ ബസ് ഡ്രൈവറും കണ്ടക്ടറും ഒഴികെയുള്ള മറ്റ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ജി ജയദേവ് ഡ്രൈവറുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദാക്കുമെന്ന് വ്യക്തമാക്കി. സംഭവസ്ഥലത്തെത്തി കാര്യങ്ങള്‍ പരിശോധിച്ച ശേഷമായിരുന്നു പോലീസ് മേധാവിയുടെ പ്രതികരണം.
Post Your Comments