തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും ആലപ്പുഴയിലെ മുതലാളിയുമായി രഹസ്യധാരണ ഉണ്ടാക്കിയിരുന്നുവെന്നും തെരഞ്ഞെടുപ്പില്‍ വോട്ടുകൾ നേടാനായുള്ള ശ്രമം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നും അത്തരം ചര്‍ച്ചകള്‍ ഇരുവരും തമ്മില്‍ നടന്നിരുന്നുവെന്നും മുല്ലപ്പള്ളി പറയുകയുണ്ടായി.
ഉപതെരഞ്ഞെടുപ്പില്‍ അഞ്ചിടത്തും ഇടതുപക്ഷം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് സമുദായം നോക്കിയാണ്. ശബരിമലയിലെ വികസനത്തിന് 100 കോടി രൂപ പോലും നല്‍കാതിരുന്ന മുഖ്യമന്ത്രി വെള്ളാപ്പള്ളിയുടെ കുടുംബ ക്ഷേത്രത്തിന് പണം നല്‍കിയെന്നും മുല്ലപ്പള്ളി ആരോപിച്ചു.
Post Your Comments