കൊച്ചി: ഉപതിരഞ്ഞെടുപ്പിൽ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന്റെ പേരിൽ സൗമിനി ജെയിനിനെ മേയർ സ്ഥാനത്തുനിന്നും മാറ്റില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സൗമിനിയെ ബലിമൃഗമാക്കാൻ അനുവദിക്കില്ലെന്നും തോൽവിയിൽ പാർട്ടിക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
മണ്ഡലത്തിലെ മോശം പ്രകടനത്തിന് പിന്നാലെ കോർപ്പറേഷന്റെ ഭരണപരാജയമാണ് ഇതിന് കാരണമെന്നും എ ഗ്രൂപ്പുകാരിയായ സൗമിനി ജെയിനിനെ നീക്കണമെന്നും ഐ ഗ്രൂപ്പ് ആവശ്യമുയർത്തിയിരുന്നു. ഹൈബി ഈഡൻ എം.പി ഉൾപ്പെടെയുള്ളവർ പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ടു. എ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളും ഇതിനെ പിന്തുണച്ചിരുന്നു. തുടർന്ന് തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് സൗമിനി ജെയിൻ മുല്ലപ്പള്ളി രാമചന്ദ്രനോട് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്.
Post Your Comments