കൊച്ചി: കൊച്ചി കോര്പ്പറേഷന് മേയര്‍ സൗമിനി ജെയ്നിനെതിരെ പ്രതിഷേധം ശക്തം. വെള്ളക്കെട്ട് പ്രശ്നത്തില്‍ രൂക്ഷവിമര്‍ശനമാണ് മേയര്‍ നേരിടുന്നത്. സൗമിനി ജെയ്ന്‍ കൊച്ചി മേയര്‍ സ്ഥാനത്ത് തുടര്‍ന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും പിന്നീട് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയാകുമെന്ന ധാരണ എറണാകുളത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശക്തമായിട്ടുണ്ട്.
ALSO READ : സിലിയെ മാനസിക രോഗിയായി ചിത്രീകരിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞത് ജോളിയും ഷാജുവും ചേര്‍ന്ന്; ഞെട്ടിക്കുന്ന ക്രൂരതകള്‍ പുറത്ത്
എറണാകുളത്തെ എ, ഐ ഗ്രൂപ്പ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ മേയര്‍ പദവിയില്‍ തുടരുക എന്നത് സൗമിനി ജെയ്നിന് വന്‍ വെല്ലുവിളിയാണ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാന്‍ സന്നദ്ധയാണെന്ന് അവര്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. സൗമിനി ജെയ്ന്‍ രാജിവെച്ചാല്‍ പുതിയ മേയറെ കണ്ടത്തേണ്ടി വരും. നിലവില്‍ കൊച്ചി കോര്പ്പറേഷന് ഡെപ്യൂട്ടി മേയറായ ടിജെ വിനോദ് ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചതോടെയാണ് ഇത്. സൗമിനിയെ മാറ്റുക തന്നെ വേണമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങിയ നേതാക്കളെ അറിയിച്ചിട്ടുണ്ട്.
എറണാകുളം ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ സൗമിനി ജെയ്നിനെതിരെ കര്‍ശന വിമര്‍ശനവുമായി എറണാകുളം എംപി ഹൈബി ഈഡനാണ് ആദ്യം രംഗത്ത് വന്നത്. ഇന്ന് സൗമിനി ജെയ്നിനെ മേയര്‍ സ്ഥാനത്തുനിന്നും മാറ്റണമെന്ന ആവശ്യവുമായി എന്‍.വേണുഗോപാലും പറഞ്ഞിരുന്നു.
ALSO READ: താനൂരില്‍ നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെ, അറസ്റ്റ് ഉടനുണ്ടാകുമെന്ന് മലപ്പുറം എസ്പി
കോണ്‍ഗ്രസിന്റെ ഉറച്ചകോട്ടയായ എറണാകുളത്ത് പാര്‍ട്ടിയുടെ ഭൂരിപക്ഷം കുത്തനെ ഇടിയാന്‍ കാരണം കൊച്ചിയിലെ കനത്ത വെള്ളക്കെട്ടും കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതയുമാണെന്നാണ് വിലയിരുത്തല്‍. നാല് വര്‍ഷം അവസരമുണ്ടായിട്ടും വെള്ളക്കെട്ട് ഉള്‍പ്പെട്ടെ കൊച്ചിയെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ കൃത്യമായൊരു നിലപാട് എടുക്കാന്‍ സൗമിനി ജെയ്നിന് സാധിച്ചില്ലെന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നു.
Post Your Comments