ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ചുമത്തിയ പിഴയടക്കാൻ കൊച്ചി കോർപ്പറേഷന് ഹൈക്കോടതി സാവകാശം നൽകി. തീപിടിത്തത്തെ തുടർന്ന് 100 കോടി രൂപയാണ് പിഴ ചുമത്തിയത്. ഈ തുക അടയ്ക്കാൻ രണ്ട് മാസത്തെ സാവകാശമാണ് ഹൈക്കോടതി നീട്ടി നൽകിയത്. കോർപ്പറേഷന്റെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീഴ്ചകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ പിഴ ചുമത്തിയത്. ഈ ഉത്തരവിനെതിരെ കൊച്ചി കോർപ്പറേഷൻ ഹർജി സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ചാണ് ഹൈക്കോടതി തീയതി നീട്ടി നൽകിയത്. ഇതിനിടെ കൊച്ചിയിലെ റോഡുകൾ ബ്രഹ്മപുരത്തിന് തുല്യമായെന്നും കോടതി വിമർശിച്ചു. മാലിന്യം ശേഖരിക്കാൻ വൈകിയതോടെയാണ് കൊച്ചിയിലെ റോഡുകൾ മാലിന്യ കൂമ്പാരമായി മാറിയത്. അതേസമയം, മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Also Read: 71000 പേര്‍ക്ക് കേന്ദ്ര സര്‍വീസിലേക്കുള്ള നിയമന ഉത്തരവുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്യും
Post Your Comments