ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ ബയോമൈനിംഗുമായി ബന്ധപ്പെട്ട് സോൺട ഇൻഫ്രാടെക് കമ്പനിയുമായുള്ള കരാർ റദ്ദ് ചെയ്ത് കൊച്ചി കോർപ്പറേഷൻ. റിപ്പോർട്ടുകൾ പ്രകാരം, മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റ് നിർമ്മിക്കാൻ സോൺടയുമായി ഒപ്പിട്ടിരുന്ന കരാറിൽ നിന്നും കൊച്ചി കോർപ്പറേഷൻ പിന്മാറിയിട്ടുണ്ട്. അതേസമയം, അവശേഷിക്കുന്ന ഭാഗത്തുള്ള ബയോമൈനിംഗ് പ്രവർത്തനങ്ങൾക്കായി പുതിയ ഏജൻസിയെ ഉടൻ കണ്ടെത്തുന്നതാണ്.
പുതിയ ഏജൻസിയെ കണ്ടെത്തുമായി ബന്ധപ്പെട്ടുള്ള ടെൻഡർ നടപടിക്രമങ്ങളുടെ ചെലവ് സോൺട വഹിക്കണമെന്ന് കൊച്ചി കോർപ്പറേഷൻ ആവശ്യപ്പെടുന്നതാണ്. കൂടാതെ, സോൺട കമ്പനിയെ കരിമ്പട്ടിയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യാനും കൗൺസിലിൽ യോഗം തീരുമാനിച്ചിട്ടുണ്ട്. പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത് വരെ ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണം ജൂൺ മുതൽ പൂർണമായും നിർത്തിവയ്ക്കുന്നതാണ്. നിലവിൽ, മാലിന്യ സംസ്കരണത്തിന്റെ ചുമതല താൽക്കാലികമായി ശുചിത്വ മിഷന്റെ കീഴിലുള്ള മൂന്ന് ഏജൻസികളെ ഏൽപ്പിച്ചിട്ടുണ്ട്.
Post Your Comments