തിരുവനന്തപുരം: റോഡുകളുടെ അറ്റകുറ്റപ്പണി തീരാന്‍ രണ്ട് മാസം കൂടി സമയമെടുക്കുമെന്നും അറ്റകുറ്റപ്പണി കരാര്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്ന കരാറുകാരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും വ്യക്തമാക്കി പൊതു മരാമത്ത് മന്ത്രി ജി സുധാകരന്‍. ഈ മാസം പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു മുൻപ് അറിയിച്ചിരുന്നത്. മഴ മൂന്ന് മാസമായി തുടരുന്നതിനാൽ പണികൾ നടത്താൻ കഴിയുന്നില്ലെന്നാണ് ഇപ്പോൾ വിശദീകരണം നൽകുന്നത്. അറ്റകുറ്റപ്പണിക്ക് 500 കോടി രൂപ ഓഗസ്റ്റില്‍ തന്നെ അനുവദിച്ചിട്ടുണ്ട്. പണിയില്‍ വീഴ്ച വരുത്തിയാല്‍ നടപടിയെടുക്കും. നവംബര്‍ രണ്ടാം വാരം മുതല്‍ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട പരിശോധന തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments