Latest NewsIndiaNews

ഫട്‌നാവിസ് മാജിക്: പിന്തുണയ്ക്കും; സ്വതന്ത്ര എംഎല്‍എ മാര്‍ ബിജെപി പാളയത്തിൽ

മുംബൈ: മഹാരാഷ്ട്രയിൽ പതിനഞ്ച് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപിയ്ക്ക് പിന്തുണ നല്‍കുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ്. നിലിവില്‍ പതിനഞ്ച് സ്വതന്ത്ര എംഎല്‍എമാരാണെങ്കിലും ഭാവിയില്‍ കൂടുതല്‍ എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: വനമേഖലയിലെ ഖനനം; സുപ്രീം കോടതി നിർദ്ദേശം പാലിക്കാതെ സംസ്ഥാന സർക്കാർ

ബിജെപിയെ അധികാരത്തിലേറ്റിയതോടെ ജനങ്ങള്‍ ശരിയായ തീരുമാനമാണ് കൈക്കൊണ്ടത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിലമണ്ഡലങ്ങളില്‍ വോട്ടില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. എങ്കിലും മഹാരാഷ്ട്രയില്‍ കഴിഞ്ഞ തവണത്തെക്കാള്‍ മികച്ച മുന്നേറ്റമാണ് പാര്‍ട്ടിക്ക് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ടെലികോം കമ്പനികൾ കേന്ദ്രത്തിന് നൽകേണ്ടത് 92,000 കോടി രൂപ

ബിജെപിയെ വീണ്ടും അധികാരത്തില്‍ എത്തിച്ച ജനങ്ങള്‍ക്ക് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി. 288 സീറ്റില്‍ 160 ഓളം സീറ്റുകളില്‍ ബിജെപി സഖ്യം മുന്നിലാണ്. 103 സീറ്റുകളില്‍ ബിജെപിയും, 57 സീറ്റുകളില്‍ ശിവസേനയും മുന്നിട്ടു നില്‍ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button