ഡല്‍ഹി: ഇന്നലെ അന്തരിച്ച പ്രഫ. എസ്‌എആര്‍ ഗിലാനിയുടെ മൃതദേഹം ജന്മനാടായ കശ്മീരിലേക്കു കൊണ്ടുപോവുന്നത് ഡൽഹി പോലീസ് തടഞ്ഞു. പോസ്റ്റ്മോർട്ടം നടത്താതെ കൊണ്ടുപോകാൻ പാടില്ലെന്ന് ഡൽഹി പോലീസ് അറിയിച്ചു. വിവാദ കേസുകളിൽ പ്രതിയായി പിന്നീട് കുറ്റ വിമുക്തനാക്കപ്പെട്ടതായിരുന്നു ഗിലാനി. പിന്നീട് എന്തെങ്കിലും ആരോപണം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനാണ് പോലീസ് പോസ്റ്റ്മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടത്. വ്യഴാഴ്ച്ച വൈകീട്ടോടെയാണ് ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസറും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എസ് എ ആര്‍ ഗിലാനി അന്തരിച്ചത്.
കശ്മീരിലെ വിഘടനവാദി നേതാവ് എസ്‌എആര്‍ ഗിലാനി മരണപ്പെട്ടു
മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവുന്നതിനായി ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാശിലുള്ള ഫോര്‍ട്ടിസ് ആശുപത്രിയില്‍ നിന്ന് ഇന്നലെ രാത്രി 9.45ഓടെ ആംബുലന്‍സില്‍ കയറ്റിയിരുന്നു. പോലീസ് തടഞ്ഞതോടെ മൃതദേഹം എയിംസിലേക്കു മാറ്റുകയായിരുന്നു. ഗിലാനിയുടെ മക്കളും ഭാര്യയും സഹോദരനും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടതില്ലെന്ന നിലപാടിലാണ്.
Post Your Comments