Latest NewsIndia

കശ്മീരിലെ വിഘടനവാദി നേതാവ് എസ്‌എആര്‍ ഗിലാനി മരണപ്പെട്ടു

2001ലെ പാര്‍ലമെന്റ് ആക്രമണ കേസില്‍ ഗിലാനിക്ക് പ്രത്യേക കോടതി ശിക്ഷ വിധിച്ചെങ്കിലും സുപ്രീംകോടതി അദ്ദേഹത്തെ വെറുതെ വിട്ടു.

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസറും പാർലമെന്റ് ആക്രമണക്കേസിൽ കുറ്റ വിമുക്തനാക്കപ്പെട്ട കശ്മീര്‍ വിഘടനവാദി നേതാവുമായ എസ്‌എആര്‍ ഗിലാനി അന്തരിച്ചു. ഹൃദയാഘാതാത്തെ തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ടോടെ മരണം സംഭവിച്ചുവെന്നാണ് ഗിലാനിയുടെ കുടുംബം അറിയിച്ചത്.ഡല്‍ഹി സര്‍വകലാശാലയുടെ സക്കീര്‍ ഹുസൈന്‍ കോളെജില്‍ ഗിലാനി അറബി അധ്യാപകനായിരുന്നു.

ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു, യുഡിഎഫ് ഹർത്താൽ ആഹ്വാനം

2001ലെ പാര്‍ലമെന്റ് ആക്രമണ കേസില്‍ ഗിലാനിക്ക് പ്രത്യേക കോടതി ശിക്ഷ വിധിച്ചെങ്കിലും സുപ്രീംകോടതി അദ്ദേഹത്തെ വെറുതെ വിട്ടു. മതിയായ തെളിവുകളില്ലെന്ന് വ്യക്തമാക്കി ഡല്‍ഹി ഹൈക്കോടതി ഗിലാനിയെ വെറുതെ വിട്ട വിധി 2005ല്‍ ഒക്ടോബറില്‍ സുപ്രീംകോടതിയും ശരിവെച്ചിരുന്നു.

ദില്ലി യൂണിവേഴ്സിറ്റിയുടെ സക്കീര്‍ ഹുസൈന്‍ കോളേജില്‍ അറബി അദ്ധ്യാപകനായിരുന്നു ഗിലാനി. 2016 ല്‍ അഫ്സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചു എന്ന കുറ്റത്തിന് ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button