കോട്ടയം: കേരള കോൺഗ്രസ് തർക്കം നില നിൽക്കുമ്പോൾ ചെയർമാൻ ഇൻ ചാർജ് എന്ന നിലയിൽ പിജെ ജോസഫ് പാർലിമെന്‍റ് പാർട്ടി യോഗം വിളിച്ചു. യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം അംഗങ്ങൾക്ക് ജോസഫ് കത്ത് നൽകി. നിയമസഭാ സമ്മേളനത്തിന് മുമ്പ് പാർലിമന്ററി പാർട്ടി ലീഡറെ തെരെഞ്ഞെടുക്കാനാണ് യോഗം.
ALSO READ: ഫട്‌നാവിസ് മാജിക്: പിന്തുണയ്ക്കും; സ്വതന്ത്ര എംഎല്‍എ മാര്‍ ബിജെപി പാളയത്തിൽ
ജോസ് കെ മാണി നിലവിൽ പാർട്ടിയിലില്ല. പാലായിൽ തനിക്ക് അണികളുണ്ടെന്ന് തെളിയിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണി വിഭാഗവുമായി അനുനയ സാധ്യതകളില്ലെന്ന് ജോസഫ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജോസ് കെ മാണിക്കൊപ്പമുള്ള അണികളും കൊഴിയുകയാണ്. നേരത്തെ ജോസ് കെ മാണിക്കെതിരെ പിജെ ജോസഫ് ആഞ്ഞടിച്ചിരുന്നു.
ALSO READ: ശിവസേനയുടെ കാലുപിടിച്ചാൽ അധികാരം കിട്ടുമോ? എൻ സി പിയിൽ തിരക്കിട്ട ചർച്ച; പവാർ പരുങ്ങലിൽ
അതേസമയം, യോഗം വിളിക്കാൻ അധികാരം ജോസ് കെ മാണിക്കെന്ന് ജോസ് വിഭാഗം മറുപടി പറഞ്ഞു. ഇന്ന് വൈകിട്ട് 6 മണിക്ക് കോട്ടയത്താണ് യോഗം ചേരുന്നത്. യോഗത്തിൽ പങ്കെടുക്കില്ലെന്ന് എംഎൽഎമാരായ റോഷി അഗസ്റ്റിനും എൻ ജയരാജും അറിയിച്ചു.
Post Your Comments