ന്യൂഡൽഹി: ശിവസേനയുടെ കാലു പിടിച്ചിട്ടാണെങ്കിലും അധികാരം പിടിക്കാൻ എൻ സി പി അധ്യക്ഷൻ ശരത് പവാറിനെ അണികൾ ഉപദേശിച്ചു. ഇതോടെ എൻ സി പിയിൽ തിരക്കിട്ട ചർച്ച നടക്കുകയാണ്. അവസാന ലീഡ് നില പുറത്തുവരുമ്പോള്‍ 165 സീറ്റുകളിലാണ് ബിജെപി-ശിവസേന സഖ്യം മുന്നിട്ടുനില്‍ക്കുന്നത്. ബിജെപി 101, ശിവസേന 67, കോണ്‍ഗ്രസ് 37, എന്‍സിപി 50 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്. വിബിഎ ആറ് സീറ്റുകളിലും സ്വതന്ത്രരും മറ്റുള്ളവരുംകൂടി 30 സീറ്റുകളിലും ലീഡ് ചെയ്യുകയാണ്.
ALSO READ: ശ്രീകുമാർ മേനോന് എതിരായ കേസ്: ക്രൈം ബ്രാഞ്ച് നടപടികൾ വേഗത്തിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്
മഹാരാഷ്ട്ര നിയമസഭയിലെ ആകെയുള്ള 288 സീറ്റുകളില്‍ 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കഴിഞ്ഞ തവണ ബിജെപി 122 സീറ്റുകള്‍ നേടിയിരുന്നു. 63 സീറ്റ് നേടിയ ശിവസേനയുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ബിജെപി-ശിവസേന സഖ്യം 185 സീറ്റുകളില്‍നിന്ന് 165 സീറ്റുകളായി കുറഞ്ഞു.
ALSO READ: തെരഞ്ഞെടുപ്പ് വിജയം; ബി.ജെ.പിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
കോണ്‍ഗ്രസ്-എന്‍സിപി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ 83 സീറ്റുകളില്‍നിന്ന് 90 സീറ്റുകളിലേയ്ക്ക് സഖ്യത്തിന് സീറ്റു നില ഉയര്‍ത്താനായിട്ടുണ്ട്. കോണ്‍ഗ്രസ് സീറ്റുനില ഏറെക്കുറെ നിലനിര്‍ത്തിയപ്പോള്‍ എന്‍സിപിക്ക് സീറ്റ് ഉയര്‍ത്താനായി എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ തവണ 41 സീറ്റുകള്‍ നേടിയ എന്‍സിപി ഇത്തവണ 50 സീറ്റുകള്‍ക്കടുത്താണ് നേടിയത്.
Post Your Comments