തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇതിന്റെ പശ്ചാത്തലത്തിൽ എട്ട് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.
Read also: ഭീകരസംഘടകള്‍ ലക്ഷ്യമിടുന്നത് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഡല്‍ഹിയിലെ വീടുകള്‍
അതേസമയം മഴയെ തുടർന്ന് കൊച്ചി നഗരത്തിലെ പല സ്ഥലങ്ങളും വെളളത്തിനടിയിലായി. മേനകയിലും പത്മ ജംഗ്ഷനിലുമാണ് പ്രധാനമായും വെളളക്കെട്ട് രൂപപ്പെട്ടത്. നഗരത്തില്‍ ബുധനാഴ്ച വൈകീട്ടോടെ തുടങ്ങിയ മഴ രാത്രിമുഴുവന്‍ തുടര്‍ന്നു. കഴിഞ്ഞ മഴയിൽ ഉണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരത്തിൽ ‘ഓപ്പറേഷൻ ബ്രേക്ക് ത്രൂ’ പദ്ധതി നടപ്പിലാക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ വീണ്ടും വെള്ളക്കെട്ട് ഉണ്ടാകുകയാണ്.
Post Your Comments