മുംബൈ: മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ചോദ്യമുയര്‍ന്നത്. ഞാന്‍ എപ്പോഴും പറയുന്നൊരു കാര്യമുണ്ട്. ഒരുതവണ ടീമില്‍നിന്ന് ഞാന്‍ സമ്പൂര്‍ണമായി പുറത്തായതാണ്. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് എല്ലാവരും വിധിയെഴുതി. എന്നാല്‍, ടീമിലേക്ക് തിരിച്ചെത്തിയ ഞാന്‍ നാലു വര്‍ഷത്തോളം തുടര്‍ന്നും കളിച്ചു. ചാംപ്യന്മാര്‍ അത്രവേഗം അസ്തമിക്കില്ലെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
Read also: തീരദേശ നിയമങ്ങൾ ലംഘിച്ചെന്ന കേസിൽ എം.ജി. ശ്രീകുമാന്റെ കെട്ടിടത്തിനെതിരെയും കോടതി പിടിമുറുക്കുന്നു
ധോണിയേപ്പോലൊരു താരത്തെ ലഭിച്ചതില്‍ ഇന്ത്യ അഭിമാനിക്കുന്നുണ്ട്. ധോണിയുടെ മനസ്സില്‍ എന്താണെന്ന് എനിക്കറിയില്ല. ഞാന്‍ ഇവിടെ (ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത്) ഉള്ളിടത്തോളം കാലം എല്ലാവര്‍ക്കും തീര്‍ച്ചയായും ബഹുമാനം ലഭിക്കും. ധോണിയുടെ നേട്ടങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ എത്രയോ സന്ദര്‍ഭങ്ങളുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ധോണിയുമായി സംസാരിക്കാൻ തയ്യാറാണെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
Post Your Comments